വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഇന്‍റര്‍നെറ്റിന്‍റെയും ഒടിടിയുടെയും കാലത്ത് ഏത് ഭാഷയിലെയും സിനിമകള്‍ ലോകത്ത് ഏത് രാജ്യത്തും ഇരുന്ന് കാണാവുന്ന സാഹചര്യമുണ്ട്. അതിനാല്‍ത്തന്നെ ഇന്നത്തെ സിനിമാപ്രേമിയെ സംബന്ധിച്ച് സിനിമകള്‍ ആസ്വദിക്കാന്‍ ഭാഷ ഒരു തടസമേ അല്ല. അവരുടെ സിനിമാ അഭിരുചികളെ അത് നിരന്തരം പുതുക്കി പണിയുന്നുമുണ്ട്. ഒടിടിയുടെ കടന്നുവരവോടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് മലയാളം ആണെന്നും പറയാം. ഇപ്പോഴിതാ തനിക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഉണ്ടായ ആഹ്ലാദകരമായ ഒരു അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസണ്‍ 5 വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍.

ദുബൈ എയര്‍പോര്‍ട്ടില്‍ വച്ച് തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ ചിലരൊക്കെ വരുന്നത് കണ്ട ഒരാള്‍ ആരാണെന്ന് തിരക്കിയെന്നും കേരളത്തില്‍ നിന്നുള്ള സംവിധായകനാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ താല്‍പര്യത്തോടെ സംസാരിച്ചെന്നും അഖില്‍ പറയുന്നു. പാകിസ്ഥാന്‍ സ്വദേശി ആമിര്‍ എന്നയാളാണ് അഖിലിനെ പരിചയപ്പെട്ടത്. സിനിമകളെക്കുറിച്ച് സംസാരിക്കവെ മൊബൈലില്‍ മോഹന്‍ലാലിന്‍റെ ചിത്രം കാണിച്ചപ്പോള്‍ ഏറെ ആവേശത്തോടെ ആമിര്‍ പ്രതികരിച്ചെന്നും അഖില്‍ പറയുന്നു. ആമിറിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലഘു വീഡിയോയിലൂടെയാണ് അഖില്‍ മാരാര്‍ ഇക്കാര്യം പറയുന്നത്.

Scroll to load tweet…

വീഡിയോയില്‍ ആമിര്‍ തന്നെ സംസാരിക്കുന്നുമുണ്ട്. "എനിക്ക് ഏറെ ഇഷ്ടമാണ് മോഹന്‍ലാലിനെ. അദ്ദേഹത്തിന്‍റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. ഞാന്‍ മോഹന്‍ലാലിന്‍റെ വലിയൊരു ആരാധകനാണ്", ആമിര്‍ ഏറെ ആഹ്ളാദത്തോടെ പറയുന്നു. സംസാരമധ്യേ ദൃശ്യവും പുലിമുരുകനുമൊക്കെ താന്‍ കണ്ടിട്ടുണ്ടെന്ന് ആമിര്‍ പറഞ്ഞതായി അഖില്‍ മാരാര്‍ പറയുന്നു. 

ALSO READ : 'മറിമായം' ടീമിനൊപ്പം സലിം കുമാര്‍; 'പഞ്ചായത്ത് ജെട്ടി'ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം