മഹേഷിന്റെ വീട്ടിലെത്തിയ അഖിലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

മിമിക്രി വേദികളിലൂടെ മലയാളികൾക്ക് സുചരിചിതനായി ആളാണ് മഹേഷ് കുഞ്ഞുമോൻ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഓരോ വ്യക്തികളെയും അനുകരിച്ചാണ് മഹേഷ് ശ്രദ്ധനേടുന്നത്. മികച്ച രീതിയിലുള്ള മഹേഷിന്റെ അനുകരണം എപ്പോഴും കയ്യടി നേടാറുമുണ്ട്. അടുത്തിടെ വലിയൊരു അപകടം മഹേഷിന് നേരിടേണ്ടി വന്നിരുന്നു. നടനും ഹാസ്യതാരവുമായിരുന്ന കൊല്ലം സുധിയുടെ വിയോ​ഗത്തിന് കാരണമായ കാറപകടത്തിൽ ആണ് മഹേഷിനും പരിക്കേറ്റത്. നിലവിൽ ആരോ​ഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കയാണ് താരം. ഈ അവസരത്തിൽ മഹേഷിനെ കാണാൻ എത്തിയിരിക്കുകയാണ് ബി​ഗ് ബോസ് സീസൺ 5 ജേതാവ് അഖിൽ മാരാർ. 

മഹേഷിന്റെ വീട്ടിലെത്തിയ അഖിലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 'പ്രിയപെട്ട മഹേഷിനൊപ്പം..' പ്രാർഥനകൾ എന്നാണ് വീഡിയോ പങ്കുവച്ച് അഖിൽ മാരാർ കുറിച്ചത്. "എല്ലാവരെയും സ്നേഹിക്കുക. ഞാൻ ഒരാളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അയാൾക്ക് ഏറ്റവും വിഷമം വരുന്ന സാഹചര്യത്തിലാണ്. അയാൾ ഹാപ്പി ആയിരിക്കുമ്പോൾ ചിലപ്പോൾ എന്റെ ആവശ്യം വേണമെന്നില്ല", എന്ന അഖിലിന്റെ വാക്കുകളും വീഡിയോയുടെ പശ്ചാത്തലത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുൻപ് അഖിൽ മാരാരെ മഹേഷ് അനുകരിച്ചിട്ടുണ്ടായിരുന്നു. 

View post on Instagram

കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന് കാരണമായ അപകടം നടന്നത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലിക്കും മഹേഷിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News