ഒരു കടയിൽ നിന്നു കൊണ്ട് ഞാവൽ പഴം വിൽക്കുന്ന വീഡിയോ ആണ് അഖിൽ മാരാർ പങ്കുവച്ചിരിക്കുന്നത്.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ജേതാവും ചലച്ചിത്ര സംവിധായകനും ആണ് അഖിൽ മാരാർ. ഹേറ്റേഴ്സിനെ പോലും ഫാൻസ് ആക്കി മാറ്റിയാണ് അഖിൽ ബി​ഗ് ബോസിന് പുറത്തേക്കിറങ്ങിയത്. ആദ്യ കാഴ്ചയിൽ തന്നെ താനൊരു ബി​ഗ് ബോസ് മെറ്റീരിയൽ ആണെന്ന തെളിയിച്ച അഖിലിന്റെ വിജയം, പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ബി​ഗ് ബോസിന് ശേഷം തന്റെ ചെറിയ വലിയ വിശേഷങ്ങൾ എല്ലാം അഖിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. 

ഒരു കടയിൽ നിന്നു കൊണ്ട് ഞാവൽ പഴം വിൽക്കുന്ന വീഡിയോ ആണ് അഖിൽ മാരാർ പങ്കുവച്ചിരിക്കുന്നത്. തമിഴ്നാട് ഭാ​ഗത്ത് എവിടോ ആണ് അഖിൽ നിൽക്കുന്നത് എന്നാണ് സൈഡിലെ ബോർഡിൽ നിന്നും വ്യക്തമാകുന്നത്. ഒപ്പം സുഹൃത്തുക്കളും ഉണ്ട്. വഴിയെ പോകുന്ന എല്ലാവരെയും കയ്യാട്ടി വിളിച്ച് ഞാവൽ പഴം വാങ്ങിക്കാൻ പറയുന്ന അഖിലിനെ വീഡിയോയിൽ കാണാം. 

View post on Instagram

'നവ പളം വേണമാ..ഞാവൽ പഴം അയിനാണ്', എന്നാണ് വീഡിയോ പങ്കുവച്ച് അഖിൽ മാരാർ കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. "ഇത്രവലിയ പൊസിഷനിൽ എത്തിയിട്ടും ഏത് ജോലിയും അന്തസ്സായിട്ട് ചെയ്യുന്ന അഖിലേട്ടാനാണ് റിയൽ ഹീറോ, ഇതാണ് അഖിൽ മാരാർ. ഇങ്ങനെയാകണം ഇത്രയും വലിയ പദവിയിൽ എത്തിയിട്ടും ഒരു ജാഡയുമില്ലാതെ സാധാരണക്കാരന്റെ കൂടെ നിൽക്കുന്നവനെ വേണം ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കാൻ. അതാണ് അഖിൽ മരാർ, അഖിലേട്ടാ ഇങ്ങളെ ടൈം ആണ് ഇപ്പോ. പൊളിച്ചടുക്കി, വന്ന വഴി മറന്നിട്ടില്ല ദാസാ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

ഇനി പാട്ടിന്റെ മധുരരാവുകൾ..; സ്റ്റാർ സിംഗര്‍ സീസൺ 9ന് ആരംഭം, സാന്നിധ്യമാകാന്‍ കീരവാണി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News