ഹൗസ്ഫുൾ 5 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അക്ഷയ് കുമാറിന് പരിക്ക്. പറന്നുവന്ന ഒരു ഉപകരണം മുഖത്ത് ഇടിച്ചാണ് പരിക്ക് പറ്റിയത്. തുടർന്ന് മറ്റ് നടന്മാരെ വച്ച് ഷൂട്ടിംഗ് തുടരുകയായിരുന്നു.
മുംബൈ: സംഘടന രംഗം എടുക്കുന്നതിനിടെ പരിക്കേറ്റ നടന്‍ അക്ഷയ് കുമാര്‍ ചികില്‍സ നേടി. മുംബൈയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന 'ഹൗസ്ഫുൾ 5' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് പറന്നുവന്ന ഒരു ഉപകരണം അക്ഷയ് കുമാറിന്‍റെ മുഖത്ത് ഇടിച്ചത്. താരത്തിന്‍റെ കണ്ണിനാണ് പരിക്ക് പറ്റിയത് എന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് പറയുന്നത്.
ഉടന്‍ തന്നെ സെറ്റിലെത്തിയ ഓപ്താമോളജിസ്റ്റ് ബോളിവുഡ് താരത്തെ പരിശോധിച്ചുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്ഷയ് കുമാറിന്‍റെ കണ്ണിന് ബാന്‍റേജ്ഡ് ചെയ്ത ഡോക്ടര്‍ ഇദ്ദേഹത്തെ കുറച്ചുദിവസം വിശ്രമിക്കാന്‍ നിര്‍ദേശിച്ചുവെന്നാണ് വിവരം. തുടര്‍ന്ന് മറ്റ് നടന്മാരെ വച്ച് ഷൂട്ടിംഗ് തുടരുകയായിരുന്നു.
എന്നാല്‍ വന്‍ താരനിര അണിനിരക്കുന്ന 'ഹൗസ്ഫുൾ 5' നേരത്തെ നിശ്ചയിച്ചതിലും വൈകിയാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നെങ്കിലും താന്‍ വിശ്രമത്തിനില്ലെന്നും ഉടന്‍ ഷൂട്ടിംഗിന് എത്തുമെന്നാണ് അക്ഷയ് പറയുന്നത് എന്നാണ് വിവരം. ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ മുംബൈയില്‍ നടക്കുന്നത്. നേരത്തെ ചിത്രത്തില്‍ നിന്നും അനില്‍ കപൂര്‍ പിന്‍മാറിയിരുന്നു.
നേരത്തെ 2024 ദീപാവലി റിലീസായി ആദ്യം നിശ്ചയിച്ചിരുന്ന പടമായിരുന്നു ഹൗസ്ഫുൾ 5 പിന്നീട് ചിത്രം 2025 ലേക്ക് മാറ്റുകയായിരുന്നു. "ഹൗസ്ഫുൾ ഫ്രാഞ്ചൈസി അതിന്‍റെ വൻ വിജയത്തിന് പ്രേക്ഷകരോട് കടപ്പെട്ടിരിക്കുന്നു, ഹൗസ്ഫുൾ 5 ന് സമാനമായ സ്വീകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഏറ്റവും മികച്ച വിഎഫ്എക്സ് ആവശ്യപ്പെടുന്ന ഒരു കഥയാണ് തയ്യാറാക്കിയത്. അതിനാൽ മികച്ച സിനിമാറ്റിക് അനുഭവം നൽകുന്നതിനായി റിലീസ് മാറ്റിവയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഹൗസ്ഫുൾ 5 ഇപ്പോൾ 2025 ജൂൺ 6 ന് റിലീസ് ചെയ്യനാണ് തീരുമാനം" -അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയില്‍ നിര്‍മ്മാതാക്കള്‍ അന്ന് അറിയിച്ചു.
ചിത്രത്തിൽ അക്ഷയ് കുമാർ, റിതേഷ് ദേശ്മുഖ്, ജോൺ എബ്രഹാം, അഭിഷേക് ബച്ചൻ, ബോബി ഡിയോൾ എന്നിവരാണ് അഭിനയിക്കുന്നത്. സാജിദ് നദിയാദ്‌വാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തരുൺ മൻസുഖാനിയാണ് ചിത്രത്തിന്‍റെ സംവിധാനം.
'കുട്ടേട്ടനും പിള്ളേരും' മാത്രം മലയാളത്തില്‍ നിന്ന്: മഞ്ഞുമ്മല്‍ ബോയ്സിന് സുപ്രധാന നേട്ടം !
