അക്ഷയ് കുമാറിന്‍റെ തന്‍റെ ആരാധകരോടുള്ള കരുതലായി പലരും സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ആഘോഷിക്കുന്നുണ്ട്. തന്‍റെ ആരാധകരെ കാണാന്‍ ദില്ലിയിലെ ഒരു യൂണിവേഴ്സിറ്റി സന്ദർശിച്ചതായിരുന്നു താരം. 

ദില്ലി: സെല്‍ഫിയാണ് അക്ഷയ് കുമാറിന്‍റെ അടുത്തതായി വരാനുള്ള ചിത്രം. ഈ ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി കൂടിയാണ് അക്ഷയ് കുമാര്‍. അതിനാല്‍ മുന്‍പെങ്ങും ഇല്ലാത്ത പ്രമോഷനാണ് ഈ ചിത്രത്തിന് അക്ഷയ് കുമാര്‍ നല്‍കുന്നത്. ഇത്തരത്തില്‍ ദില്ലിയില്‍ സെല്‍ഫി സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്.

അക്ഷയ് കുമാറിന്‍റെ തന്‍റെ ആരാധകരോടുള്ള കരുതലായി പലരും സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ആഘോഷിക്കുന്നുണ്ട്. തന്‍റെ ആരാധകരെ കാണാന്‍ ദില്ലിയിലെ ഒരു യൂണിവേഴ്സിറ്റി സന്ദർശിച്ചതായിരുന്നു താരം. താരം പരിപാടി നടക്കുന്നയിടത്ത് എത്തിയപ്പോള്‍ ഒരു ആരാധകൻ കൂട്ടത്തില്‍ നിന്നും സംരക്ഷണത്തിന് ഒരുക്കിയ ബാരിക്കേഡ് ചാടിക്കടന്ന അക്ഷയ് കുമാറിന്‍റെ അടുത്ത് എത്തി. പെട്ടെന്ന് അക്ഷയ് കുമാറിന് ചുറ്റും ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ഈ ആരാധകനെ പിടിച്ചുമാറ്റി തള്ളി. ആ യുവാവ് തെറിച്ചുവീണു. 

എന്നാല്‍ ഇത് കണ്ടതോടെ ഇടപെട്ട അക്ഷയ് കുമാര്‍ ആരാധകന്‍റെ അടുത്ത് എത്തുകയും അയാളെ കെട്ടിപ്പിടിക്കുകയും ചെയ്തു. ആരാധകന്‍റെ തലയിൽ അക്ഷയ് തലോടുന്നതും, ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് അക്ഷയ് കുമാര്‍ പരിപാടിയില്‍ പങ്കെടുത്ത് ആരാധകരെ അഭിസംബോധന ചെയ്യുന്നതും വീഡിയോയിലുണ്ട്. 

Scroll to load tweet…

അതേ സമയം സെല്‍ഫിയാണ് ഉടന്‍ ഇറങ്ങുന്ന ആക്ഷയ് ചിത്രം. ഒരു മലയാള ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് ആണിത്. സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2019 ല്‍ പുറത്തെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് ആണ് ആ ചിത്രം. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ചലച്ചിത്ര താരത്തെയാണ് ഹിന്ദി റീമേക്കില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ റീമേക്കില്‍ അവതരിപ്പിക്കുന്നത് ഇമ്രാന്‍ ഹാഷ്മിയുമാണ്. ഇരുവരും ഒരു ചിത്രത്തിനുവേണ്ടി ആദ്യമായാണ് ഒരുമിക്കുന്നത് എന്നതും കൌതുകമാണ്. 1.34 മിനിറ്റ് ദൈര്‍ഘ്യമുണ്ട് പുതിയ ട്രെയ്‍ലറിന്.

റീമേക്കിന്‍റെ നിര്‍മ്മാണത്തിലും പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സെല്‍ഫിയുടെ നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രവുമാണിത്. 

'ഗുഡ് ന്യൂസ്' എന്ന ചിത്രം ഒരുക്കിയ രാജ് മെഹ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ഫെബ്രുവരി 24 ന് ചിത്രം തിയറ്ററുകളില്‍ എത്തും. നായകന്‍ അക്ഷയ് കുമാര്‍ ആയതിനാല്‍ ബോളിവുഡ് ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് ഇത്. സല്‍മാന്‍ ഖാന്‍ ഫിലിംസ് ആണ് ചിത്രം രാജ്യമൊട്ടാകെ വിതരണം ചെയ്യുന്നത്. അതേസമയം തിയറ്ററുകളില്‍ മികച്ച സാമ്പത്തിക വിജയം നേടിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. 

പൃഥ്വിരാജിനെതിരായ തുടർനടപടികൾക്ക് ഹൈക്കോടതി സ്റ്റേ, നടപടി കാന്താര സിനിമയിലെ 'വരാഹരൂപം' ഗാനവുമായി ബന്ധപ്പെട്ട്

ഫ്ലോറൽ ലെഹങ്കയില്‍ മനോഹരിയായി സുപ്രിയ മേനോൻ; ഒപ്പം ഷര്‍വാണിയില്‍ പൃഥ്വിരാജും; ചിത്രങ്ങള്‍...