ബിഗ് ബോസില്‍ മത്സരാര്‍ത്ഥി ആയി വരുമ്പോള്‍ എയര്‍ഹോസ്റ്റസും മോഡലുമായ അലസാന്‍ഡ്ര ജോണ്‍സനെ അധികമാര്‍ക്കും പരിചയമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാണ് അലസാന്‍ഡ്ര. സോഷ്യല്‍മീഡിയയില്‍ സജീവമായ അലസാന്‍ഡ്ര തന്റെ വിശേഷങ്ങള്‍ എല്ലാംതന്നെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം താരം ചെയ്ത ഇന്‍സ്റ്റാ ചോദ്യോത്തരത്തില്‍ ഒരുപാടുപേരാണ് അന്വേഷങ്ങളുമായെത്തിയത്. മിക്കവരുടേയും ചോദ്യം ആരെയാണ് ബിഗ്‌ബോസ്സില്‍ ഏറ്റവുമധികം മിസ് ചെയ്യുന്നതെന്നായിരുന്നു.

ബിഗ്‌ബോസ് വീട്ടിലെ എല്ലാവരേയും മിസ് ചെയ്യുന്നുണ്ടെന്നും, എന്നാലും രഘുവിനെയാണ് കൂടുതലായി മിസ് ചെയ്യുന്നതെന്നുമാണ് അലസാന്‍ഡ്ര ഉത്തരം കൊടുക്കുന്നത്. ജീവിതത്തില്‍ ചെയ്ത വലിയ മിസ്‌റ്റേക്ക് എന്താണെന്ന ചോദ്യത്തിന്, വലിയ മിസ്‌റ്റേക്കുകള്‍ അങ്ങനെയൊന്നും ഓര്‍മയില്ലെന്നും, എന്നാല്‍ തെറ്റുകള്‍ പറ്റാറുണ്ടെന്നും, അതെല്ലാം തിരുത്തി മുന്നോട്ടുപോകാനാണ് എപ്പോഴും ശ്രമിക്കാറെന്നുമാണ് താരം പറയുന്നത്. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ എന്താണ് ആദ്യം ചെയ്യുക എന്നും പലരും ചോദിക്കുന്നുണ്ട്. അതിന് അലസാന്‍ഡ്രയ്ക്ക് ഒരു ഉത്തരമേയുള്ളു, എല്ലാവരേയും കാണാന്‍ പോകണം

.

ടിക് ടോക്കില്‍ സജീവമായ അലസാന്‍ഡ്രയുടെ ഇഷ്ടപ്പെട്ട ടിക് ടോക്കര്‍ ആരാണെന്നുള്ള ചോദ്യത്തിന് ഡേവിഡ് വാര്‍ണറും കുടുംബവും എന്നാണ് താരത്തിന്റെ ഉത്തരം. വാര്‍ണറും കുടുംബവും ഒന്നിച്ചുചെയ്ത പുട്ട ബൊമ്മ എന്ന ടിക് ടോക് വീഡിയോയും അലസാന്‍ഡ്ര പങ്കുവച്ചിട്ടുണ്ട്. ഇത്ര സൗന്ദര്യം എങ്ങനെയാണ് കിട്ടിയതെന്നും, അതിന്റെ കുറച്ച് ടിപ്‌സ് പറഞ്ഞുതരുമോ എന്നും ചോദിച്ചവര്‍ക്കുള്ള ഉത്തരമായി, തന്റെ അച്ഛന്റേയും അമ്മയുടേയും ചിത്രം പങ്കുവച്ച്, ചോദിച്ചതിന്റെ ഉത്തരം ഇതാണെന്നാണ് താരം പറയുന്നത്. കൂടാതെ തന്റെ ഇഷ്ടപ്പെട്ട പാട്ടുകാരന്‍ സിദ്ധാര്‍ത്ഥ് ആണെന്നും, എന്നാല്‍ നിലപാടുകള്‍കൊണ്ടും ടാലന്റുകൊണ്ടും അമൃതയേയും, അഭിരാമിയേയും തനിക്ക് ഇഷ്ടമാണെന്നും. ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കേരളമാണെന്നും അലസാന്‍ഡ്ര പറയുന്നുണ്ട്. 

വിവാഹത്തെപ്പറ്റിയുള്ള സങ്കല്‍പ്പത്തില്‍ പ്രണയവിവാഹമാണ് ഇഷ്ടമെന്നും, എന്നാല്‍ വീട്ടുകാരുടെ സമ്മതപ്രകാരം മാത്രമേ വിവാഹത്തിലേക്ക് കടക്കുകയുള്ളുവെന്നും, നല്ലൊരു മനുഷ്യനും, നന്നായി സ്‌നേഹിക്കാന്‍ അറിയുന്ന ആളായിരിക്കണമെന്നും, പരസ്പരം റെസ്‌പെക്ട് ചെയ്യാന്‍ അറിയുന്ന ആളായിരിക്കണമെന്നുമാണ് അലസാന്‍ഡ്ര പറയുന്നത്.