ബിഗ് ബോസ് സീസണ്‍ രണ്ടിലേക്കെത്തുന്നതുവരെ മലയാളിക്ക് അധികം പരിചിതമല്ലാത്ത മുഖമായിരുന്നു അലസാന്‍ഡ്രയുടേത്. എന്നാല്‍ ഷോയിലെത്തി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ നിരവധി ആരാധകരെയാണ് സാന്‍ഡ്ര സ്വന്തമാക്കിയത്. എയര്‍ ഹോസ്റ്റസായിരുന്ന സാന്‍ഡ്ര ജോലി ഉപേക്ഷിച്ചായിരുന്നു ബിഗ് ബോസ് സീസണ്‍ രണ്ടിലേക്കെത്തിയത്. ഇപ്പോള്‍ മോഡലിങ്ങും അഭിനയവുമടക്കമുള്ള മീഡിയ ഫീല്‍ഡിലാണ് താരം. സോഷ്യല്‍മീഡിയയില്‍ സജീവമായ അലസാന്‍ഡ്രയ്ക്ക് നിരവധി ആരാധകരുമുണ്ട്.

ബിഗ് ബോസിന് ശേഷം ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സാന്‍ഡ്ര. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം നിമിഷങ്ങള്‍കൊണ്ടാണ് വൈറലാകാറുള്ളത്. കഴിഞ്ഞദിവസം താരം പങ്കുവച്ച ക്രിസ്തുമസ് ഫോട്ടോഷൂട്ട് വൈറലായിരുന്നു. ഇപ്പോഴിതാ അലസാന്‍ഡ്ര പങ്കുവച്ച നോര്‍ത്ത് സ്‌റ്റൈല്‍ വെഡ്ഡിംഗ് വസ്ത്രമണിഞ്ഞ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്.

ഫുള്ളി വര്‍ക്കഡ് കോസ്റ്റ്‌ലി ലെഹങ്കയിലാണ് ചിത്രത്തില്‍ അലസാന്‍ഡ്ര പ്രത്യക്ഷപ്പെടുന്നത്. കൂടാതെ ട്രഡീഷണല്‍ ലൂക്കിലുള്ള ആഭരണങ്ങളും താരത്തെ കൂടുതല്‍ മനോഹരിയാക്കുന്നുണ്ട്. 'ജീവിതത്തിലെ ഏറ്റവും വലിയ ഖേദങ്ങളിലൊന്ന് നിങ്ങള്‍ നിങ്ങളായിരിക്കുന്നതിനുപകരം, മറ്റുള്ളവര്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്ന തരത്തില്‍ നിങ്ങള്‍ മാറുന്നതാണ്.' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഈയൊരു കോംമ്പിനേഷനില്‍ താരം ദേവതയെപ്പോലെയിരിക്കുന്നുവെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.