ലൂയി വിറ്റൺന്റെ ബാഗ് ആണ് ഞാനെന്റെ സ്വന്തം പണം ഉപയോ​ഗിച്ച് ആദ്യമായി വാങ്ങിച്ചത്. ബാഗുകൾ വാങ്ങിക്കുന്നതിനാണ് അമിതമായി പണം ചെലവഴിക്കാറുള്ളത്. ബാ​ഗുകൾ എനിക്ക് വളരെ ഇഷ്ടമാണ്. പിന്നെ ജിമ്മിൽ ഇടാനുള്ള വസ്ത്രങ്ങൾക്കും പണം ചെലവഴിക്കാറുണ്ട്, ആലിയ പറഞ്ഞു. 

ദില്ലി: 2019ലെ ഫോബ്സിന്റെ സമ്പന്നരായ നൂറ് സെലിബ്രെറ്റികളുടെ പട്ടികയിൽ ആദ്യത്തെ പത്തുപേരിൽ ഇടംനേടിയ താരമാണ് നടി ആലിയ ഭട്ട്. എന്നാൽ, അമിതമായി പണം ചെലവഴിക്കാത്ത പ്രകൃതകാരിയാണ് താനെന്ന് വെളിപ്പെടുത്തുകയാണ് ആലിയ. എത്ര പണമുണ്ടായാലും അത് സൂക്ഷിച്ച് ഉപയോ​ഗിക്കണമെന്നും ബജറ്റിനുള്ളില്‍ ജീവിക്കേണ്ടത് എങ്ങനെയെന്ന് തനിക്ക് നന്നായി അറിയാമെന്നും ആലിയ പറയുന്നു. ഒപ്പം തന്റെ സ്വപ്‌നവീടിനെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് താരം. ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ആലിയയുടെ തുറന്നുപറച്ചിൽ.

എന്തുകൊണ്ടാണ് പണം ചെലവഴിക്കാത്തതെന്ന് തന്റെ അക്കൗണ്ടന്റ് പലപ്പോഴും ചോദിക്കാറുണ്ട്. തന്റെ കൗമാര പ്രായത്തിൽപോലും അമിതമായി പണം ചെലവഴിച്ച് ഒന്നും വാങ്ങിച്ചിട്ടില്ല. അന്നെന്റെ കയ്യിൽ ആവശ്യത്തിന് പണമില്ലായിരുന്നു. എന്നാൽ, തനിക്ക് വിലകൂടിയ ബാഗുകളുടെ വലിയ ശേഖരം തന്നെയുണ്ട്. ലൂയി വിറ്റൺന്റെ ബാഗ് ആണ് ഞാനെന്റെ സ്വന്തം പണം ഉപയോ​ഗിച്ച് ആദ്യമായി വാങ്ങിച്ചത്. ബാഗുകൾ വാങ്ങിക്കുന്നതിനാണ് അമിതമായി പണം ചെലവഴിക്കാറുള്ളത്. ബാ​ഗുകൾ എനിക്ക് വളരെ ഇഷ്ടമാണ്. പിന്നെ ജിമ്മിൽ ഇടാനുള്ള വസ്ത്രങ്ങൾക്കും പണം ചെലവഴിക്കാറുണ്ട്, ആലിയ പറഞ്ഞു.

View post on Instagram

ബാ​ഗ് കഴിഞ്ഞാൽ പിന്നെ അവധികാലം ആഘോഷിക്കുന്നതിനാണ് ആലിയ ഏറ്റവും കൂടുതൽ പണം ചെലവഴിക്കാറുള്ളത്. വർഷത്തിൽ ഒരു തവണ അവധി ആഘോഷിക്കുന്നതിനായി പോകാറുണ്ട്. ഇത്തവണ പുതുവത്സരദിനത്തിലാണ് പോയത്. ഹോട്ടലിലും പോകുന്നിടത്തെ സ്ഥലങ്ങളിലെല്ലാം പരമാവധി ചെലവഴിക്കാറുണ്ട്. അവധി ആഘോഷിക്കുന്നതിനിടെ ഷോപ്പിങ്ങ് ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ആലിയ പറഞ്ഞു. ഇത്തവണ കാമുകൻ രൺവീർ കപൂറിനൊപ്പമാണ് ആലിയ അവധി ആഘോഷിക്കുന്നതിനായി പോയത്.

View post on Instagram

തന്റെ സ്വപ്നങ്ങളെക്കുറിച്ചും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി. പര്‍വതങ്ങള്‍ക്ക് മുകളില്‍ ഒരു വീടെന്നതാണ് വലിയ സ്വപ്‌നം. വൈകാതെ താന്‍ ആ സ്വപ്‌നം സാക്ഷാത്കരിക്കും. ലണ്ടനില്‍ ഒരു വീട് സ്വന്തമാക്കുക എന്ന സ്വപ്‌നം 2018ലാണ് പൂവണിഞ്ഞത്. അവിടെ ഇടയ്ക്ക് സഹോദരി താമസിക്കാറുണ്ടെന്നും ആലിയ പറഞ്ഞു. മുംബൈയിലെ ജുഹുവിലും താരം വീട് സ്വന്തമാക്കിയിട്ടുണ്ട്. സഹോദരി ഷഹീനിനൊപ്പം ഇവിടെയാണ് ആലിയ താമസിക്കുന്നത്.