മറിയത്തിനായി ആലിയ അയച്ച സമ്മാനങ്ങളുടെ ചിത്രം ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവെച്ചിരുന്നു. 

ലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. ഇപ്പോഴിതാ ദുൽഖറിന്റെ മകൾ മറിയത്തിന് സമ്മാനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്

മറിയത്തിനായി ആലിയ അയച്ച സമ്മാനങ്ങളുടെ ചിത്രം ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവെച്ചിരുന്നു. മറിയത്തിന് താൻ അയച്ച സമ്മാനങ്ങൾ ഇഷ്ടമാകുമെന്ന് കരുതുന്നതായി ആലിയ കുറിപ്പിൽ എഴുതിയിട്ടുണ്ട്. ആലിയയുടെ സ്നേഹസമ്മാനത്തിനു ദുൽഖർ നന്ദി പറഞ്ഞിട്ടുണ്ട്. ദുൽഖറിന്റെ നന്ദി പറഞ്ഞുളള വാക്കുകൾ ആലിയയും തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു.

2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടാണ്. 2017 മേയ് അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്.