മുംബൈ: നടി ആലിയ ഭട്ടിനെയും നടന്‍ റണ്‍ബീര്‍ കപൂറിനെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ക്ക് ബോളിവുഡില്‍ ഒട്ടും പഞ്ഞമില്ല. ഇതിനിടെ റണ്‍ബീറിന് പിറന്നാള്‍ ആശംസകള്‍ നേര്‍നിരിക്കുകയാണ് താരം. തന്‍റെ 37ാം പിറന്നാള്‍ ആഘോഷിക്കുകയാണ് റണ്‍ബീര്‍. അതികമാരും കണ്ടിട്ടില്ലാത്ത റണ്‍ബീറിന്‍റെ ചിത്രം പങ്കുവച്ചാണ് ആലിയ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. 

ഇരുവരുടെയും കെനിയ യാത്രയില്‍ എടുത്ത ചിത്രമാണ് '' ഹാപ്പി ബര്‍ത്ത് ഡേ യൂ '' എന്ന കാപ്ഷനോടെ പങ്കുവച്ചിരിക്കുന്നത്. ആലിയക്കും കരണ്‍ ജോഹറിനും ആദിത്യ റോയ് കപൂറിനും ദീപികയ്ക്കും റണ്‍വീറിനുമൊപ്പമാണ് റണ ്‍ബീര്‍ തന്‍റെ ജന്മദിനം ആഘോഷിച്ചത്. റണ്‍ബീറിന്‍റെ വീട്ടിലായിരുന്നു ആഘോഷം. 

 
 
 
 
 
 
 
 
 
 
 
 
 

happy birthday you 🎂✨

A post shared by Alia 🌸 (@aliaabhatt) on Sep 28, 2019 at 12:29am PDT

പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാസ്ത്രയിലാണ് ആലിയയും റണ്‍ബീറും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. അയാന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.