യുട്യൂബ് ചാനലിലൂടെയാണ് ആലീസിന്‍റെ പ്രതികരണം

മലയാളി സീരിയല്‍ പ്രേമികളെ സംബന്ധിച്ച് വീട്ടിലെ ഒരു അംഗത്തെ പോലെയാണ് സീരിയൽ താരം ആലീസ് ക്രിസ്റ്റി. സീരിയലിന് പുറമെ യുട്യൂബ് ചാനലിലും സജീവമാണ് താരമിപ്പോൾ. ഭർത്താവിനും നാത്തൂനുമൊപ്പം ഉള്ള ആലീസിന്‍റെ വീഡിയോകൾക്കായി ആരാധകരും കാത്തിരിക്കാറുണ്ട്. കുടുംബ വിശേഷങ്ങളും സീരിയല്‍ വിശേഷങ്ങളും ഒക്കെ പങ്കുവച്ചുകൊണ്ട് യൂട്യൂബില്‍ സ്ഥിരം എത്തുന്ന ആലീസ് ഇത്തവണ പങ്കുവച്ചിരിക്കുന്നത് അല്പം സീരിയസ് ആയിട്ടുള്ള കാര്യങ്ങളാണ്. നടി ഗൗരി കൃഷ്ണയുടെ കല്യാണവുമായി ബന്ധപ്പെട്ട് വന്ന കമന്റുകള്‍ക്കും, തന്റെ വീഡിയോസിന് താഴെ വരുന്ന കമന്റുകള്‍ക്കും ഉള്ള മറുപടിയാണ് ആലീസിന്റെ ഏറ്റവും പുതിയ വ്‌ളോഗ്.

തുടക്കത്തില്‍ ഗൗരിയുടെ കല്യാണത്തെ കുറിച്ച് വന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് എണ്ണി എണ്ണി പറയുകയാണ് ആലീസ്. കല്യാണ മണ്ഡപത്തില്‍ വച്ച് ഗൗരി മാധ്യമങ്ങളോട് മാറി നില്‍ക്കാന്‍ പറഞ്ഞ സംഭവത്തിന് ആണ് ആലീസ് ആദ്യം മറുപടി പറഞ്ഞത്. ഇത്രയും പണം ചെലവ് ചെയ്ത്, ആളുകളെ വിളിച്ച് വരുത്തി കല്യാണം നടത്തുമ്പോള്‍ മാധ്യമങ്ങള്‍ അത് ഏറ്റെടുത്താലുള്ള പ്രശ്‌നമാണ് അവിടെ കണ്ടത്. മാധ്യമങ്ങളെ ഞാന്‍ കുറ്റം പറയുന്നതല്ല, അവര്‍ ചെയ്യുന്നത് അവരുടെ കടമയാണ് എന്നിരിക്കിലും അതിനൊരു പരിധിയുണ്ട്.

ഗൗരിയുടെ മേക്കപ്പിനെ കുറ്റം പറഞ്ഞും ചിലർ എത്തിയിരുന്നു. ഫോട്ടോസിലും വീഡിയോസിലും നിങ്ങള്‍ക്ക് ആ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയാത്തതിന്റെ കുഴപ്പമായിരിക്കും എന്നാണ് ആലീസ് പറയുന്നത്. ടിന്റു ബദ്ര എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഒരു പ്രൊഫസര്‍ കൂടിയാണ്. അത്രയും നീറ്റ് ആയിട്ടാണ് അവര്‍ മേക്കപ്പ് ചെയ്തത് എന്നും ആലീസ് പറയുന്നുണ്ട്.

സ്വർണ്ണം വേണ്ടന്ന് വെച്ച ഗൗരിയുടെ തീരുമാനത്തെ താരം അഭിനന്ദിക്കുന്നുണ്ട്. ശേഷം തന്റെ വീഡിയോസിന് താഴെ വരുന്ന മോശം കമന്റുകള്‍ക്ക് ആലീസ് മറുപടി നല്‍കി. സോഷ്യല്‍ മീഡിയയില്‍ കാണുന്നത് അല്ല ജീവിതം, അതിനപ്പുറം ഒരു യഥാര്‍ത്ഥ്യം ഉണ്ട്. നിങ്ങളെ പോലെ തന്നെ സാധാരണ ജീവിതമാണ് ഞങ്ങളുടേതും എന്ന് ആലീസ് ക്രിസ്റ്റി വീഡിയോയിൽ പറയുന്നുണ്ട്.

കുറ്റം പറയുന്നവർ ഇത് കേട്ടിട്ട് പറയുക || Celebrity Marriage Mistake|| Alice Christy