Asianet News MalayalamAsianet News Malayalam

'നായനാര്‍ അപ്പൂപ്പന്‍ എഴുത്തിനിരുത്തിയ കുട്ടി': അത്യപൂര്‍വ്വ നിമിഷം പങ്കുവച്ച് താരം.!

ഓർമയിലെ ആദ്യാക്ഷരം എന്ന പേരില്‍ പങ്കുവച്ച പോസ്റ്റില്‍, ഞാന്‍ എത്ര ഭാഗ്യവതിയാണ്. എന്‍റെ മാതാപിതാക്കളോടും നായനാര്‍ അപ്പൂപ്പനോടും, ടീച്ചറമ്മയോടും നന്ദി പറയുന്നു.

Alina Padikkal share moments with EK Nayanar who teach writte vidyaarambham vvk
Author
First Published Oct 24, 2023, 4:10 PM IST

കൊച്ചി: നടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കൽ തന്‍റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. വിവിധ ചാനല്‍ പരിപാടികളില്‍ അവതാരികയായും മറ്റും തിളങ്ങിയ അലീന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താന്‍ ആദ്യക്ഷരം കുറിച്ച നിമിഷങ്ങളാണ് വിജയദശമി ദിനത്തില്‍ പങ്കുവച്ചിരിക്കുന്നത്. 

ഓർമയിലെ ആദ്യാക്ഷരം എന്ന പേരില്‍ പങ്കുവച്ച പോസ്റ്റില്‍, ഞാന്‍ എത്ര ഭാഗ്യവതിയാണ്. എന്‍റെ മാതാപിതാക്കളോടും നായനാര്‍ അപ്പൂപ്പനോടും, ടീച്ചറമ്മയോടും നന്ദി പറയുന്നു. എന്‍റെ ചുറ്റുമുള്ള സ്നേഹമുള്ളവര്‍ നല്‍കുന്ന അനുഗ്രഹവും, പാഠങ്ങളും എന്നെ നല്ലൊരു വ്യക്തിയാക്കുന്നു -എലീന പടിക്കൽ എഴുതുന്നു.

കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി ഇകെ നായനാര്‍ കുട്ടിയായ എലീന പടിക്കലിനെക്കൊണ്ട് ആദ്യാക്ഷരം കുറിക്കുന്ന പഴയ പത്ര കട്ടിംഗും എലീന തന്‍റെ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്താണ്  നായനാര്‍ മൂന്നുവയസുകാരിയായ  എലീനയെ എഴുത്തിനിരുത്തിയത്. 

കത്തിച്ചുവച്ച നിലവിളക്കിന് മുന്നില്‍ അരിയില്‍ എലീനയെ എഴുതിക്കുകയാണ് ചിത്രത്തില്‍ നായനാര്‍. നായനാരുടെ ഭാര്യ ശാരദ ടീച്ചറും അടുത്ത് തന്നെയുണ്ട്. നായനാര്‍ അന്ന് താമസിച്ചിരുന്ന തിരുവനന്തപുരം വഴുതക്കാട് ഈശ്വര വിലാസം ലൈനിലെ വാടക വീട്ടിലായിരുന്നു ഈ ചടങ്ങ്. 

എലീനയുടെ മാതാപിതാക്കള്‍ തങ്ങളുടെ ആവശ്യവുമായി നായനാരെ സമീപിച്ചപ്പോള്‍ ഞാന്‍ വേണോ എന്ന് ചോദിച്ച് ഒഴിഞ്ഞുമാറിയെന്ന് പത്ര വാര്‍ത്തയിലുണ്ട്. എന്നാല്‍ ശാരദ ടീച്ചര്‍ അടക്കം നിര്‍ബന്ധിച്ചപ്പോഴാണ് നായനാര്‍ ഇതിന് സമ്മതിച്ചത്. 

2021 ലാണ് എലീന പടിക്കൽ വിവാഹിതയായത്. രോഹിത് പ്രദീപ് ആണ് എലീനയുടെ ഭര്‍ത്താവ്. കോഴിക്കോട് വച്ചായിരുന്നു ചടങ്ങുകൾ. ഇപ്പോഴും വിവിധ ഷോകളില്‍ എലീന പ്രത്യക്ഷപ്പെടാറുണ്ട്. 

ജയസൂര്യയുടെ ടര്‍ബോ പീറ്റര്‍ മമ്മൂട്ടിയുടെ ടര്‍ബോ ആയോ?; സോഷ്യല്‍ മീഡിയയില്‍ സംശയം

'ലിയോ കളക്ഷനില്‍ കള്ളക്കളി എന്തിന് വിജയ് നേരിട്ട് വന്ന് പറയട്ടെ'

Follow Us:
Download App:
  • android
  • ios