ഒരു സുഹൃത്തിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അല്ലു ആദ്യമായി സ്നേഹ റെഡ്ഡിയെ കാണുന്നത്. 

തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജ്ജുന്‍. ആര്യ എന്ന ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി ഈ പ്രിയതാരം. സിനിമാ തിരക്കുകൾക്കിടയിലും അല്ലു സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ പത്താം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് അല്ലു.

സ്നേഹ റെഡ്ഡിയാണ് അല്ലുവിന്റെ ഭാര്യ. ഒരു സുഹൃത്തിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അല്ലു ആദ്യമായി സ്നേഹ റെഡ്ഡിയെ കാണുന്നത്. തന്നെ സംബന്ധിച്ച് ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്നു പറയാവുന്ന ഒരു മുഹൂർത്തമായിരുന്നു അതെന്ന് അല്ലു മുമ്പ് പറഞ്ഞിരുന്നു. 2011 മാർച്ച് ആറിനായിരുന്നു​ അല്ലുവും സ്നേഹയും തമ്മിലുള്ള വിവാഹം. ഈ ദമ്പതികൾക്ക് ഒരു മകനും മകളുമാണ് ഉള്ളത്.

View post on Instagram