ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക സിനിമാ താരങ്ങളും. ചിലർ ജിമ്മിൽ പോകുമ്പോൾ, മറ്റു ചിലർക്ക് പ്രഭാത സവാരി മതിയാകും. വേറെ ചിലർ യോഗ, സുംബാ പോലുള്ള രീതികൾ ചെയ്തും ആരോ​ഗ്യം സംരക്ഷിക്കാറുണ്ട്. ഇവയുടെ ചിത്രങ്ങളും വീഡിയോയകളും ആരാധകർക്കായി താരങ്ങൾ ഷെയർ ചെയ്യാറുമുണ്ട്. അത്തരത്തിലൊരു  വ്യത്യസ്തമായ മെയ്യഭ്യാസവുമായി എത്തിയിരിക്കുകയാണ് പ്രിയതാരം അമല പോൾ. 

രണ്ടു കൊളുത്തുകളിൽ ഉറപ്പിച്ച തുണികൊണ്ടുള്ള ബാലൻസിലാണ് താരം മെയ്യഭ്യാസം ചെയ്യുന്നത്.'തലകീഴായി നിന്ന് ജീവിതം നേർദിശയിലാക്കൂ' എന്നാണ് ചിത്രത്തിന് അമല ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. കൂടാതെ എങ്ങനെയാണ് ഇത്തരത്തിൽ സ്വയം ബാലൻസ് ചെയ്യുന്നത് എന്ന ഒരു വീഡിയോയും അമല പോസ്റ്റ് ചെയ്തിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

ഇങ്ങനെയുള്ള അഭ്യാസങ്ങൾ ചെയ്യുമ്പോൾ സൂക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ഇപ്പോൾ ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. സിനിമാ തിരക്കില്‍ നിന്നും മാറി ചിലപ്പോൾ പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ സമയം ചിലവിടുന്ന ചിത്രങ്ങളുമായി അമല പോൾ ഇൻസ്റ്റഗ്രാമിൽ എത്താറുണ്ട്. ഇവയെല്ലാം തന്നെ ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. പൃഥ്വിരാജ് ചിത്രം ആടുജീവിതമാണ് അമലയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)