ചിത്രങ്ങളില്‍ അമലയും  ഭർത്താവ് ജഗത് ദേശായിയും ഗുജറാത്തി ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്തുന്നത് കാണാം. 

സൂറത്ത്: അമല പോള്‍ നായികയായി എത്തിയ ആടുജീവിതം നൂറുകോടി ക്ലബില്‍ എത്തിയിരിക്കുകയാണ്. ഈ വേളയില്‍ കുടുംബത്തിലെ പുതു അംഗത്തെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് താരം. ഗുജറാത്തിലെ സൂറത്തിൽ നടന്ന അമലപോളിന്‍റെ ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങൾ താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

ചിത്രങ്ങളില്‍ അമലയും ഭർത്താവ് ജഗത് ദേശായിയും ഗുജറാത്തി ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്തുന്നത് കാണാം. ഗുജറാത്തി രീതിയിലുള്ള ചുവപ്പും വെള്ളയും കലർന്ന സാരിയാണ് അമല ധരിച്ചിരിക്കുന്നത്.വെള്ള കുർത്ത പൈജാമ സെറ്റിലാണ് ജഗത് ദേശായി. 

View post on Instagram

"പാരമ്പര്യവും സ്നേഹവും ആശ്ലേഷിക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ് അമല പോള്‍ പിങ്ക് ഹാർട്ട് ഇമോജികളും അടക്കം ചേര്‍ത്താണ് ഫോട്ടോകള്‍ അമല പോസ്റ്റ് ചെയ്തിരിക്കുന്നത്. അമലയ്ക്കും കുടുംബത്തിനും ആശംസാ സന്ദേശങ്ങളുമായി സെലിബ്രിറ്റികൾ കമൻ്റ് സെക്ഷനിൽ നിറഞ്ഞു. ശ്രീനിഷ് അരവിന്ദും പേളി മാണിയും ഹൃദയ ഇമോജികൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

View post on Instagram

അമല പോൾ സുന്ദരിയായ അമ്മയാകുന്നു അഭിനന്ദനങ്ങൾ സുഹൃത്തുക്കളെ എന്നാണ് നടി പൂജ ഡേ പറയുന്നത്. വ്യാഴാഴ്ച അമല പോൾ ബേബി ഷവറിനായി തൻ്റെ മെഹന്ദി ഇടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. അമലയുടെ കൈപ്പത്തിയിൽ അമ്മയുടെ മടിയിൽ കളിക്കുന്ന ഒരു കൊച്ചുകുട്ടിയുടെയും പരസ്പരം നോക്കുന്ന ദമ്പതികളുടെയും ഡിസൈൻ വരച്ചിരുന്നു. നേരത്തെ തന്‍റെ മെറ്റണിറ്റി ഷൂട്ടിന്‍റെ ബിടിഎസ് വീഡിയോയും അമല പുറത്തുവിട്ടിരുന്നു. 

സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്ത ഫ്ലാറ്റ് 'ദി കേരള സ്റ്റോറി' നായിക വാങ്ങിയോ?; പ്രതികരണം ഇങ്ങനെ

ഫാമിലി സ്റ്റാറായി വിജയ് ദേവരകൊണ്ട തിളങ്ങിയോ; ആദ്യ ദിനം ബോക്സോഫീസില്‍ സംഭവിച്ചത്