നേരത്തെ വരന്‍റെ മുഖമോ വിവരങ്ങളോ പറയാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അപ്പോള്‍ അമേയ  വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്

കൊച്ചി: നടിയും മോഡലുമായ അമേയ മാത്യു തന്‍റെ പ്രതിശ്രുത വരനുമായി മോതിരം കൈമാറിയതിന്റെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വരന്റെ മുഖം വെളിപ്പെടുത്താതെയായിരുന്നു ഫോട്ടോ അമേയ പുറത്തുവിട്ടത്. ഇപ്പോഴിതാ തന്‍റെ വരനെ അമേയ തന്നെ പരിചയപ്പെടുത്തുകയാണ്.

സ്വന്തം പിറന്നാൾ ദിനത്തിലാണ് അമേയ തന്‍റെ വരനെ പരിചയപ്പെടുത്തിയത്. എല്ലാവർക്കും മുന്നിൽ പരിചയപ്പെടുത്താൻ കാത്തിരിക്കുകയായിരുന്നുവെന്ന് അമേയ പറയുന്നു. എന്നെ പൂർണതയിലേക്ക് കൊണ്ടെത്തിക്കുന്ന വ്യക്തിയാണ് ഇദ്ദേഹമെന്നും അമേയ കുറിച്ചു. കിരൺ കട്ടിക്കാരൻ ആണ് അമേയയുടെ വരന്‍റെ പേര്. സോഫ്റ്റ്‍വയർ എൻജിനീയറായ കിരൺ കാനഡയിലാണ്.

നേരത്തെ വരന്‍റെ മുഖമോ വിവരങ്ങളോ പറയാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അപ്പോള്‍ അമേയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്

മുഖം കാണിക്കാൻ ആത്മവിശ്വാസം ഇല്ലാതെ ഒളിപ്പിച്ച് വയ്‍ക്കുന്നത് എന്തിനാണ് എന്നായിരുന്നു വിമര്‍ശനം. അത്രയ്‍ക്ക് ലോക ചുന്ദരൻ ആണോയെന്നായിരുന്നു ഫോട്ടോ പങ്കുവെച്ചപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ വന്ന ഒരു പ്രതികരണം. ഞാൻ എനിക്ക് ഇഷ്‍ടം ഉള്ളപ്പോള്‍ മുഖം വെളിപ്പെടുത്തും ഇതില്‍ നിങ്ങള്‍ക്ക് എന്ത് കാര്യം എന്നായിരുന്നു വിമര്‍ശനത്തിന് അമേയ മറുപടി എഴുതിയത്. വിമര്‍ശനങ്ങള്‍ക്ക് അമേയ മാത്യു പിന്നീട് വിശദമായ മറുപടിയും എഴുതിയിരുന്നു.

View post on Instagram

'ദ പ്രീസ്റ്റെ'ന്ന ചിത്രമാണ് അമേയയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടി നായകനായി ചിത്രത്തില്‍ 'ആനി'യെന്ന കഥാപാത്രമായിട്ടായിരുന്നു അമേയ എത്തിയത്. ജോഫിൻ ടി ചാക്കോയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് നേടാനായിരുന്നു. 

മോഡലായും തിളങ്ങുന്ന താരമായ അമേയയുടെ ഫോട്ടോകള്‍ തരംഗമായി മാറാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമായ താരവുമാണ് അമേയ. എന്തായാലും അമേയയുടെ വിവാഹം എപ്പോഴായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് നടിയുടെ ആരാധകര്‍.

ഇന്ത്യന്‍ വംശജ നീലം ഗില്‍ ഡികാപ്രിയോയുടെ പുതിയ കാമുകി? ആരാണ് നീലം ഗില്‍, അറിയാം.!

വിദേശ വിതരണാവകാശം വിറ്റുപോയത് റെക്കോഡ് തുകയ്ക്ക്: പുതിയ റെക്കോഡ് തീര്‍ത്ത് 'ലിയോ'