മിനി സ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും ക്യാപ്ഷനുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

'ചില നേരങ്ങളില്‍ എല്ലാത്തിലും നിന്ന് ഒന്ന് പിന്മാറി നോക്കണം... ഫോണും കമ്പ്യൂട്ടറും ഓഫ് ചെയ്ത്... പ്രകൃതിയിലേക്ക് ഒന്നിറങ്ങി നോക്കണം... ചുറ്റുമുള്ള മരങ്ങളും, പൂക്കളും, പുഴകളും ഒക്കെ ആസ്വദിച്ചിരിക്കണം. ലൈഫ് പെര്‍ഫെക്ട് ഓക്കെയാകും' എന്ന ക്യാപ്ഷനോടെയാണ് അമേയ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വസ്ത്രമേഖലയിലെ എക്കാലത്തേയും മികച്ച കളര്‍ കോംപിനേഷനായ റെഡ് ആന്‍ഡ് ഗ്രീനിലാണ് അമേയ. മനോഹരമായ സ്ലീവ്‌ലെസ് റെഡ് ഹാഫ് ബ്ലൗസിനൊപ്പം ഗ്രീന്‍ ഫുള്‍ സ്‌കര്‍ട്ടിലാണ് ചിത്രത്തില്‍ അമേയയുള്ളത്. ഫോണും കമ്പ്യൂട്ടറും ഓഫ് ചെയ്ത് പ്രകൃതിയിലേക്കിറങ്ങിയാല്‍ പിന്നെങ്ങനെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസറ്റിടുകയെന്നാണ് അമേയയോട് ആരാധകര്‍ ചോദിക്കുന്നത്. കൂടാതെ മനോഹരമായ കളര്‍ കോംപിനേഷനെപ്പറ്റിയും, സ്‌കര്‍ട്ട് ഡിസൈനെപ്പറ്റിയും നിരവധി കമന്റുകളാണ് ആളുകള്‍ ചെയ്തിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona