Asianet News MalayalamAsianet News Malayalam

'പെണ്ണെന്നത് വെറുമൊരു വാക്കല്ല' : ശ്രദ്ധ നേടി അമേയയുടെ വാക്കുകള്‍

കഴിഞ്ഞ വനിതാദിനത്തില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പാണിപ്പോള്‍ ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്. വുമണ്‍ എന്നത് വെറുമൊരു വാക്കല്ല എന്നു തുടങ്ങുന്ന കുറിപ്പിനൊപ്പം തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും അമേയ പങ്കുവച്ചിരുന്നു.

ameya mathew shared womens day wishes to all womens getting viral on social media
Author
Kerala, First Published Mar 11, 2021, 9:30 PM IST

സ്‌ക്രീനിലെത്തി വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയത്തിലേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന വാക്കുകള്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. തമാശ രൂപേണയുള്ള വാക്കുകളും ശക്തമായ വാക്കുകളും ഒരേപോലെ ഉപയോഗിക്കുന്ന ചുരുക്കം അഭിനേതാക്കളില്‍ ഒരാളാണ് അമേയ. ഏറ്റവും പുതിയ മമ്മൂട്ടി- മഞ്ജുവാര്യര്‍ ചിത്രമായ 'ദ പ്രീസ്റ്റിലും ശ്രദ്ധേയമായ വേഷം അമേയ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വനിതാദിനത്തില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പാണിപ്പോള്‍ ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്. വുമണ്‍ എന്നത് വെറുമൊരു വാക്കല്ല എന്നു തുടങ്ങുന്ന കുറിപ്പിനൊപ്പം തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും അമേയ പങ്കുവച്ചിരുന്നു. നിരവധി ആളുകളാണ് താരത്തിന് വനിതാ ദിനാശംസകള്‍ നേര്‍ന്ന് കമന്റ് ഇട്ടിരിക്കുന്നതും. കാലങ്ങളായി കരുതുന്നതുപോലെ സ്ത്രീകള്‍ അടിമത്വത്തിന്റേയും നിസ്സഹായതയുടേയും മുഖമുദ്രകളെല്ലെന്നും, സത്രീകള്‍ സ്വാതന്ത്രത്തിന്റേയും മാതൃത്വത്തിന്റേയും പ്രതീകങ്ങളാണെന്നാണ് അമേയ പറഞ്ഞുവയ്ക്കുന്നത്.

''വുമണ്‍.. അത് വെറുമൊരു വാക്ക് മാത്രമല്ല.. അടിമത്തത്തിന്റെയും നിശബ്ദതയുടെയും നിസ്സഹായതയുടെയും പ്രതീകവും അല്ല.. അവളിലും സ്വപ്നങ്ങളുണ്ട്.. ഉയരങ്ങള്‍ കീഴടക്കാനുള്ള കഴിവുകള്‍ ഉണ്ട്... സ്വാതന്ത്ര്യത്തിന്റെയും, മാതൃത്വത്തിന്റെയും, മൂല്യബോധങ്ങളുടെയും പ്രതീകമാണ് പെണ്ണ്. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി ചലിക്കുന്ന ഒരു കളിപ്പാട്ടം ആവാതിരിക്കട്ടെ ഒരു പെണ്ണും.. ഇവിടെയുള്ള എല്ലാ സ്ത്രീകള്‍ക്കും വനിതാദിനാംശകള്‍.' എന്നാണ് അമേയ കുറിച്ചത്.

Follow Us:
Download App:
  • android
  • ios