ബോളിവുഡ് താരം അമിതാഭ് ബച്ചൻ തന്റെ എക്സ് അക്കൗണ്ടിലെ പോസ്റ്റില്‍ വന്ന ട്രോളുകൾക്ക് മറുപടി നൽകി. ട്രോളുകളെ അവഗണിക്കുന്ന സമീപനത്തില്‍ നിന്ന് മാറി മറുപടി നല്‍കിയത് ആരാധകര്‍ക്ക് പുതിയ അനുഭവമാണ്.
മുംബൈ: ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചൻ തന്റെ എക്സ് അക്കൗണ്ടിലെ പോസ്റ്റില്‍ വന്ന ട്രോളുകൾക്ക് മറുപടി നൽകിയതാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ച വിഷയം ആകുന്നത്. 82-ാം വയസ്സിലും അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ സജീവമാണ്.
നിരന്തരം ബ്ലോഗുകള്‍ എഴുതുന്ന താരം എക്സിലും പോസ്റ്റുകള്‍ ഇടാറുണ്ട്. എന്നാല്‍ ഇത്തരം പോസ്റ്റുകളില്‍ വരുന്ന ട്രോളുകള്‍ക്ക് അമിതാഭ് സാധാരണ മറുപടി നല്‍കാറില്ല. ട്രോളുകളെ അവഗണിക്കുന്ന സമീപനമായിരുന്നു അമിതാഭിന്റേത്. എന്നാൽ, ഇപ്പോൾ ഒരു പോസ്റ്റില്‍ വന്ന മോശം കമന്‍റുകള്‍ക്ക് അദ്ദേഹം സജീവമായി മറുപടി നൽകുന്നത് ആരാധകർക്ക് പുതിയ അനുഭവമാണ്.
കഴിഞ്ഞ ദിവസമാണ് ടി5419 എന്ന നമ്പറില്‍ അമിതാഭ് രാത്രി വൈകി ഒരു പോസ്റ്റ് എക്സില്‍ ഇട്ടത്. ഇതില്‍ "അതെ, സർ, ഞാനും ഒരു ആരാധകനാണ്. അത് കൊണ്ട് ??" എന്നാണ് എഴുതിയിരുന്നത്. ഇതിന് താഴെയാണ് വിവിധ ട്രോളുകള്‍ വന്നതും അതിന് താരം മറുപടി നല്‍കിയതും.
ഫോണില്‍ സര്‍ക്കാര്‍ നടത്തുന്ന സൈബര്‍ ക്രൈം കോളര്‍ ട്യൂണിന്‍റെ ശബ്ദം അമിതാഭിന്‍റെതാണ്. അത് നിര്‍ത്താമോ എന്ന് ചോദിച്ച് ഒരു എക്സ് യൂസറിനോട്. അത് സര്‍ക്കാറിനോട് പറയൂ എന്നാണ് അമിതാഭ് പറഞ്ഞത്. ഈ എക്സ് പോസ്റ്റ് കണ്ട ഒരാള്‍ "വൃദ്ധന് ബുദ്ധി നഷ്ടപ്പെട്ടു" എന്നാണ് എഴുതിയത്. അതിന് അമിതാഭ് നല്‍കിയ മറുപടി "ഒരു ദിവസം നിന്‍റെ ബുദ്ധിയും നഷ്ടപ്പെടും" എന്നാണ്.
"കഞ്ചാവ് അടിച്ചിട്ടാണ് ഇതൊക്കെ എഴുതുന്നത്" എന്നായിരുന്നു ഒരാളുടെ ചോദ്യം അതിന് അമിതാഭ് നല്‍കിയ മറുപടി "കഞ്ചാവ് അടിച്ച് ഹൈ ആയി നില്‍ക്കുന്ന ഒരാള്‍ക്കെ അങ്ങനെ ചിന്തിക്കാന്‍ കഴിയൂ" എന്നാണ്. ഇത്രയും മറുപടികള്‍ അമിതാഭ് നല്‍കിയതോടെ ഇത് നിര്‍ത്താമോ എന്ന് ഒരു എക്സ് ഉപയോക്താവ് ചോദിച്ചപ്പോള്‍ "നിന്റെ ഉപദേശം സ്വീകരിക്കുന്നു, പക്ഷേ ഞാൻ തുടരും" എന്നായിരുന്നു ബിഗ് ബിയുടെ മറുപടി.
അതേ സമയം ഇത്തരം പതിവില്ലാത്ത ബിഗ് ബി ഇത്തരം മറുപടികള്‍ നല്‍കിയത് ബോളിവുഡ് മാധ്യമങ്ങളെ അടക്കം അത്ഭുതത്തിലാക്കി. എന്നാല്‍ പിന്നീട് ഈ എക്സ് പോസ്റ്റ് അപ്രത്യക്ഷമായി. ബിഗ് ബി അല്ലാതെ മറ്റാരെങ്കിലും ചെയ്തതാണോ എന്ന് വ്യക്തമല്ല. പിന്നീട് ടി5419 എന്ന നമ്പറില്‍ 'ചലോ' എന്ന എക്സ് പോസ്റ്റാണ് അമിതാഭ് ഇട്ടിരിക്കുന്നത്. എന്തായാലും പല ദേശീയ മാധ്യമങ്ങളിലും ഈ എക്സ് പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പ്രചരിക്കുന്നുണ്ട്.
