കഴിഞ്ഞ ദിവസമായിരുന്നു സ്റ്റാർട് മ്യൂസിക്കിൽ അമ്മയറിയാതെ സാന്ത്വനം ടീമുകൾ ഏറ്റുമുട്ടിയത്. 

ലയാളത്തിലെ ജനപ്രിയ പരമ്പരകളില്‍(serial) ഒന്നാണ് അമ്മയറിയാതെ. പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളായ അലീന പീറ്ററെയും അമ്പാടിയെയും അവതരിപ്പിക്കുന്നത് ശ്രീതു കൃഷ്ണനും നിഖില്‍ നായരുമാണ്. പ്രേക്ഷകര്‍ക്കിടയില്‍ വലിയ പിന്തുണയാണ് ഇരുവര്‍ക്കും ലഭിക്കുന്നത്. തമിഴ് താരമായ ശ്രീതുവിന് ഒട്ടനവധി ഫാന്‍ ഗ്രൂപ്പുകളും മറ്റും മലയാളത്തിലും തമിഴിലുമായുണ്ട്. ഏഷ്യാനെറ്റിന്റെ ഹിറ്റ് ചാര്‍ട്ടുകളില്‍ എപ്പോഴും മുന്നില്‍നില്‍ക്കുന്ന സാന്ത്വനത്തിലെ കണ്ണനായെത്തുന്ന അച്ചു സുഗന്ധും(Achu Sugandh) ശ്രീതുവും ഒന്നിച്ച് ചുവടുവയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

തമിഴിലെ സൂപ്പര്‍ഹിറ്റ് പാട്ടായ റൗഡി ബേബിക്കാണ് ശ്രീതുവും അച്ചുവും ഒന്നിച്ച് ചുവട് വെച്ചത്. ഏഷ്യാനെറ്റിലെ സ്റ്റാര്‍ട് മ്യൂസിക്ക് എന്ന റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴായിരുന്നു ഇരുവരും ഒന്നിച്ചത്. സംപ്രേഷണം ചെയ്ത എപ്പിസോഡില്‍ ഏറ്റവുമധികം രസകരമായി തോന്നിയത് ഇരുവരുടെയും ഡാന്‍സ് ആണെന്നാണ് പലരും യൂട്യൂബിലെ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. നിഖിലിന്റെ അലീനയെ കണ്ണന്‍ കൊണ്ടുപോകുമോ എന്നാണ് ചിലരെങ്കിലും തമാശയായി കമന്റ് ചെയ്യുന്നത്. ഏതായാലും അച്ചുവിന്റേയും ശ്രീതുവിന്റേയും ഡാന്‍സ് സോഷ്യല്‍മീഡിയയിലെ ആരാധകരെല്ലാംതന്നെ ആഘോഷിക്കുകയാണ്.

നര്‍ത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളില്‍ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും പത്ത് എണ്‍ട്രതുക്കുള്ള, റംഗൂണ്‍, ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതുപോലെതന്നെ വാനമ്പാടി എന്ന പരമ്പരയിലെ അസിസ്റ്റന്റ് ഡയറക്ടറായതിന് ശേഷമാണ് അച്ചു സുഗന്ധ് സാന്ത്വനത്തിലെ കണ്ണനായെത്തിയത്. കൂടാതെ യൂട്യൂബിലും അച്ചു സുഗന്ധ് സജീവമാണ്. കഴിഞ്ഞദിവസം യൂട്യൂബിന്റെ സില്‍വര്‍ പ്ലേ ബട്ടണ്‍ അച്ചുവിന് കിട്ടിയതും സോഷ്യല്‍മീഡിയ ആഘോഷിച്ചിരുന്നു.