പട്ടായ യാത്രയ്ക്കിടെ പകര്‍ത്തിയ തങ്ങളുടെ ചിത്രവും വീഡിയോയുമാണ് അമൃത പങ്കുവച്ചിരിക്കുന്നത്

ഗോപി സുന്ദറും അമൃത സുരേഷും സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ എന്ത് പോസ്റ്റ് ചെയ്താലും അത് വൈറലാണ്. തങ്ങളുടെ യാത്രകളും സംഗീത പരിപാടികളും മറ്റ് വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കാറുമുണ്ട് ഇരുവരും. ഇപ്പോഴിതാ തങ്ങളുടെ യാത്രയ്ക്കിടെ പകര്‍ത്തിയ ഒരു പുതിയ ചിത്രവുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് അമൃത സുരേഷും ഗോപി സുന്ദറും.

പട്ടായ യാത്രയ്ക്കിടെ പകര്‍ത്തിയ തങ്ങള്‍ ഇരുവരുടെയും ചിത്രവും വീഡിയോയുമാണ് അമൃത പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിലുള്ള മറ്റൊരു സാന്നിധ്യമാണ് പോസ്റ്റിനെ വൈറല്‍ ആക്കിയിരിക്കുന്നത്. ഒരു കടുവയാണ് ചിത്രത്തില്‍ ഒപ്പമുള്ളത്. കടുവയെ തലോടുന്ന അമൃതയെയും ഗോപി സുന്ദറിനെയും വീഡിയോയില്‍ കാണാം. ഇത് 'പുലിയാണോ പൂച്ചയാണോ' എന്നതാണ് ആരാധകരില്‍ പലരുടെയും സംശയം. 'പുലിവാല് പിടിച്ചോ' എന്നും പലരും കമന്റ് ഇടുന്നുണ്ട്. എന്തായാലും വളരെ വേഗത്തിലാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്.

View post on Instagram

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്ര രംഗത്തേക്ക് എത്തിച്ചത്. 2010ല്‍ റിയാലിറ്റി ഷോയുടെ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യ്തു. സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി.

ALSO READ : 'എന്താണ് ടിനി നിങ്ങള്‍ ടീസര്‍ ചോയ്‍ച്ചോ'? 'വെടിക്കെട്ടി'ന്‍റെ ടീസര്‍ പുറത്തിറക്കുക ബാല, പൃഥ്വിരാജ്...

അമൃതയും ഗോപി സുന്ദറും പ്രണയത്തിലായത്തോടെ ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് നെഗറ്റീവ് കമന്റുകളും കുറവല്ലായിരുന്നു. എന്നാൽ സോഷ്യല്‍ മീഡിയ ട്രോളുകളോടും കമന്റുകളോടും അമൃത സുരേഷോ ഗോപി സുന്ദറോ പ്രതികരിക്കാതെ ആയതോടെ, പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് ലഭിക്കുന്ന മോശം കമന്‍റുകള്‍ ഇപ്പോള്‍ കുറവാണ്.