നര്‍ത്തകി കൂടിയാണ് അമൃത

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക്. വലിയൊരു താരനിര അണിനിരക്കുന്നതും പഴുതുകളില്ലാത്ത കഥാരീതിയും പരമ്പരയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. സുമിത്ര എന്ന സ്ത്രീയുടെ ജീവിതമാണ് പരമ്പര പ്രധാനമായും പിന്തുടരുന്നതെങ്കിലും നെഗറ്റീവ് ഷേഡ് ഉള്ള ഒരുകൂട്ടം കഥാപാത്രങ്ങള്‍ക്കും പരമ്പരയില്‍ സ്താനമുണ്ട്. അത്തരത്തില്‍ ചെറിയൊരു വില്ലത്തിയായെത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് കാസര്‍ഗോഡുകാരിയായ അമൃത ഗണേഷ്. പരമ്പരയില്‍ ഡോ. ഇന്ദ്രജ എന്ന കഥാപാത്രമായാണ് അമൃത എത്തുന്നത്. ഫോട്ടോഷൂട്ടുകള്‍ നിരന്തരം പങ്കുവയ്ക്കുന്ന അമൃതയുടെ പുതിയ ബോള്‍ഡ് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്.

കൊച്ചിയില്‍ വച്ചുള്ള ഫോട്ടോഷൂട്ടില്‍, ബിനാലെ ടച്ചുള്ള വസ്ത്രത്തോടെയാണ് അമൃത പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് അതുല്‍രാജും അമൃതയെ ഒരുക്കിയിരിക്കുന്നത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിദ്യയുമാണ്. മനോഹരമായ ചിത്രങ്ങള്‍ ഇതിനോടകംതന്നെ അമൃതയുടെ ഫാന്‍ പേജുകളിലും മറ്റും തരംഗം സൃഷ്ടിച്ചുകഴിഞ്ഞു. 'തിങ്കള്‍ കലമാന്‍' എന്ന പരമ്പരയിലെ വേഷം ചെയ്യുന്നതിനിടെയായിരുന്നു അമൃത കുടുംബവിളക്കിലേക്ക് എത്തിച്ചേരുന്നത്. വിജയിച്ച ഒരു പരമ്പരയുടെ ഭാഗമായതോടെ അമൃതയും ഏറെ ശ്രദ്ധിക്കപ്പെട്ടു. പകരക്കാരിയായിട്ടാണ് അമൃത കുടുംബവിളക്കിലേക്ക് എത്തുന്നത്. ഏറെ ടെന്‍ഷനോടെ പരമ്പരയിലേക്ക് എത്തിയതിനെക്കുറിച്ച് പലപ്പോഴും അമൃത പറഞ്ഞിട്ടുമുണ്ട്.

View post on Instagram
View post on Instagram

നടി എന്നതിലുപരിയായി സര്‍ട്ടിഫൈഡ് നര്‍ത്തകി കൂടിയാണ് അമൃത. ബി എ ഭരതനാട്യം ഡിഗ്രിയുള്ള അമൃത സ്റ്റേജുകളിലൂടെ പരമ്പരയിലേക്ക് എത്തിയ ആള്‍ കൂടിയാണ്. പരമ്പരയ്ക്ക് പുറത്തുള്ള യഥാര്‍ഥ അമൃതയെ പ്രേക്ഷകര്‍ ആദ്യമായി പരിചയപ്പെട്ടത് കുടുംബവിളക്ക് പരമ്പരയിലെ തന്നെ അഭിനേതാവായ ആനന്ദ് നാരായണ്‍ തന്റെ യൂട്യൂബിലൂടെ പരിചയപ്പെടുത്തിയപ്പോഴായിരുന്നു. പിന്നീടിങ്ങോട്ട് ഒട്ടേറെ ഫാന്‍ പേജുകളാണ് അമൃതയുടെ പേരില്‍ ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങുകളിലും മറ്റും സ്ഥിരം അതിഥിയാണ് അമൃത ഇപ്പോള്‍.

ALSO READ : കളക്ഷന്‍ 1050 കോടിയിലും നില്‍ക്കില്ല! റഷ്യന്‍ റിലീസിന് 'പഠാന്‍'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News