കുടുംബവിളക്ക് പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരം

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku serial). കുടുംബവിളക്കിലെ പ്രധാന കഥാപാത്രമായ സുമിത്രയുടെ മകള്‍ ശീതളായെത്തി പ്രിയം നേടിയ താരമാണ് അമൃത (Amrutha nair). കുടുംബവിളക്കിന് മുമ്പ് പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരിയാക്കിയത് ശീതള്‍ എന്ന കഥാപാത്രമായിരുന്നു. ശീതളിനെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പെട്ടെന്നായിരുന്നു കുടുംബവിളക്ക് പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്. മറ്റൊരു ഷോയിലേക്ക് എത്താന്‍ വേണ്ടിയാണ് കുടുംബവിളക്ക് ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. പരമ്പരയ്ക്കുശേഷം അമൃത ചില മിനിസ്‌ക്രീന്‍ ഷോകളിലും ഹ്രസ്വ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു.

പരമ്പരയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി തുടങ്ങിയ യൂട്യൂബ് ചാനലിനും നല്ല പിന്തുണയാണ് അമൃതയ്ക്ക് കിട്ടുന്നത്. കിടിലൻ ഫോട്ടോഷൂട്ടുകളാണ് അമൃതയുടേതായി അടുത്ത ദിവസങ്ങളില്‍ പുറത്തെത്തുന്നത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിന്റെ കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. സെറ്റ് സാരിയിൽ അതിസുന്ദരിയായായണ് ഇത്തവണ അമൃത എത്തുന്നത്. വലിയ നെക്ലേസും ആഭരണങ്ങളും അമൃതയ്ക്ക് കൂടുതൽ ഭംഗിയേകുന്നുണ്ട്. കല്ലു പതിപ്പിച്ച ചോക്കറും നീളമുള്ള കമ്മലും അമൃത അണിഞ്ഞിട്ടുണ്ട്. കുത്താമ്പുള്ളി കൈത്തറിയുടെ കോട്ടൺ സെറ്റ് സാരിയാണ് വേഷം. 'ഒരിക്കൽ നിന്റെ പ്രണയം സ്വപ്നമായിരുന്നു, ഇന്ന് നിന്റെ പ്രണയം എനിക്ക് സ്വന്തമായിരിക്കുന്നു. പ്രാണൻപോലെ പ്രിയപ്പെട്ടതാകുന്നു…'- എന്ന കുറിപ്പോടെയാണ് അമൃതയുടെ പോസ്റ്റ് എത്തിയത്.

View post on Instagram

അടുത്തിടെ താരം പങ്കുവച്ച മോഡേൺ വേഷത്തിലുള്ള ഫോട്ടോഷൂട്ടുകളും ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ ഇത്തവണത്തെ ഫോട്ടോഷൂട്ടിനൊപ്പമുള്ള കുറിപ്പിന് പിന്നാലെയാണ് ആരാധകരുടെ കമന്റുകൾ. പ്രണയം എന്ന വാക്കുകളൊക്കെ കുറിപ്പിൽ വരുന്നുണ്ടല്ലോ.. എന്നാണ് ചിലരുടെ ചോദ്യം. ആരുടെ പ്രണയമാണ് സ്വന്തമായതെന്ന് പറയാമോ ചേച്ചീ എന്നായിരുന്നു മറ്റു ചിലരുടെ കമന്റുകൾ. എന്തായാലും ഓണത്തിന് ദിവസങ്ങളുണ്ടെങ്കിലും ഫോട്ടോഷൂട്ട് ഇപ്പോൾ തന്നെ തുടങ്ങിയിരിക്കുകയാണ് താരങ്ങളിൽ പലരും.

ALSO READ : 'ജോജു ജോര്‍ജ് തല്ലുമെന്ന് ഭീഷണിപ്പെടുത്തി'; പരാതിയുമായി മുന്നോട്ടെന്ന് സനല്‍കുമാര്‍ ശശിധരന്‍