ലൈഗർ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അനന്യ പാണ്ഡേക്ക് താൽപ്പര്യമില്ലായിരുന്നുവെന്നും അതിലെ അഭിനയം അവർക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും പിതാവ് ചങ്കി പാണ്ഡേ വെളിപ്പെടുത്തി.

മുംബൈ: വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും ഒന്നിച്ച് അഭിനയിച്ച ലൈഗര്‍ എന്ന ചിത്രം 2022ലാണ് റിലീസ് ചെയ്തത്. തെലുങ്ക് സംവിധായകന്‍ പുരി ജഗത്നാഥ് സംവിധാനം ചെയ്ത ചിത്രം എന്നാല്‍ ബോക്സോഫീസില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. 2022ലെ ഏറ്റവും വലിയ ഫ്ലോപ്പുകളില്‍ ഒന്നായിരുന്നു പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തിയ ആക്ഷന്‍ ചിത്രം ലൈഗര്‍. 

ഇപ്പോഴിതാ ലൈഗര്‍ ചെയ്യുന്നതില്‍ അനന്യ പാണ്ഡേയ്ക്ക് ഒട്ടും താല്‍പ്പര്യം ഇല്ലായിരുന്നെന്നും, അതിലെ അഭിനയം അനന്യയ്ക്ക് അസ്വസ്തതയുണ്ടാക്കിയെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. അനന്യയുടെ പിതാവും നടനുമായ ചങ്കി പാണ്ഡേ തന്നെയാണ് ഇത് പറയുന്നത്. 

മാഷബിൾ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ചങ്കി ഇത് വെളിപ്പെടുത്തിയത്. "അവൾ വളരെ ചെറുപ്പമായിരുന്നു. അവൾ പറഞ്ഞു, ' പപ്പ, ഈ റോള്‍ ചെയ്യാന്‍ എനിക്ക് പ്രായം ആയില്ലെന്ന് തോന്നുന്നു'. ഞാൻ പറഞ്ഞു, ‘നീ അങ്ങനെ കരുതണ്ട നീ ഇത് ചെയ്യ്, ഇതൊരു വലിയ വാണിജ്യ സിനിമയാണ്. എന്നാല്‍ അവള്‍ക്ക് ആ ആശങ്കയും, അസ്വസ്തതയും തുടര്‍ന്നും ഉണ്ടായിരുന്നു"

എന്നാല്‍ ലൈഗറിന്‍റെ നിരാശാജനകമായ ബോക്സ് ഓഫീസ് പ്രകടനത്തിന് ശേഷം താന്‍ പിതാവില്‍ നിന്നും കരിയര്‍ ഉപദേശം സ്വീകരിക്കാറില്ലെന്ന് അനന്യ പാണ്ഡയും മുന്‍ പറഞ്ഞിട്ടുണ്ട്. കോൾ മീ ബേ എന്ന പ്രൈം വീഡിയോ സീരീസിലേക്ക് ഒപ്പിടുന്നതില്‍ നിന്നും അനന്യയെ തടയാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നും, എന്നാല്‍ തന്നോട് അതിനെക്കുറിച്ച് ഒരു അഭിപ്രായവും അവള്‍ ചോദിച്ചില്ലെന്നും ചങ്കി പാണ്ഡേ പറയുന്നു. താന്‍ സിനിമയിലെ ഓള്‍ഡ് സ്കൂള്‍ ആയതിനാല്‍ തനിക്ക് അതിന്‍റെ ഒരു പ്രധാന്യം മനസിലായില്ലെന്ന് താരം പറയുന്നു. 

വിജയ്‍യെ കണ്ട് സ്വപ്നം സാക്ഷാത്കരിച്ച ഉണ്ണിക്കണ്ണന്‍റെ അടുത്ത ലക്ഷ്യം ബിഗ് ബോസോ?; ഇതാണ് ഉത്തരം

ഒരു ചുംബനം കാണിക്കാന്‍ എടുത്തത് 47 റീടേക്ക്; പക്ഷെ 6 കോടി പടം നേടിയത് ഞെട്ടിപ്പിക്കുന്ന വിജയം !