അഞ്ചാംപാതിര എന്ന ചിത്രത്തിലൂടെ മലയാളിക്ക് മറക്കാനാകാത്ത സൈക്കോ വേഷത്തെ നല്‍കിയ താരമാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ സുധീര്‍ സൂഫി. സുധീര്‍ സൂഫി എന്ന പേരിനേക്കാളും മലയാളിക്ക് ഇപ്പോൾ അറിയുക സൈക്കോ സൈമണ്‍ എന്ന പേരാണെന്നുമാത്രം. ഇപ്പോളിതാ മലയാളിയുടെ പ്രിയതാരം അനുശ്രിയ്ക്ക് തല മസാജ് ചെയ്തുകൊടുക്കുകയാണ് സൈക്കോ സൈമണ്‍. അനുശ്രി തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

'നോ എക്സ്‌ക്യൂസസ്, വാസന്തിക്ക് തല മസാജ് ചെയ്യണമെങ്കില്‍, ഒരു സൈക്കോ സൈമണെങ്കിലും വേണ്ടെ.. എന്നാല്ലലെ ഒരു ഗുണമുണ്ടാകു. കോട്ടക്കലിലെ ട്രൈനഡ് ആയുര്‍വേദ തെറാപ്പിസ്റ്റ് സുധീറിന് നന്ദിയുണ്ട്.' എന്നാണ് അനു ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. തല മസാജ് ചെയ്തുകഴിഞ്ഞാല്‍ തല ഫ്രിഡ്ജില്‍ നോക്കിയാല്‍ മതി എന്നെല്ലാമാണ് ചിത്രത്തിന് ആരാധകരിടുന്ന കമന്റുകള്‍. ഏതായാലും സൈക്കോ സൈമണിന്റെ തല മസാജ് സോഷ്യല്‍ മീഡിയയിലാകെ വൈറലായിക്കഴിഞ്ഞു.

അഞ്ചാംപാതിര സിനിമയില്‍ സുധീര്‍ കുറച്ച് സസമയമേ സ്‌ക്രീനിലെത്തുന്നുള്ളുവെങ്കിലും, പ്രേക്ഷകരെ പിടിച്ചുകുലുക്കിയ വേഷമായിരുന്നു സൈക്കോ സൈമണിന്റേത്. കൊടുങ്ങള്‍ സ്വദേശിയായ സുധീര്‍ സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. അഞ്ചാംപാതിരയുടെ അസോസിയേറ്റ് ഡയറക്ടാറായ അമല്‍ ബേബിയാണ് സുധീറിനെ വേഷം കൈകാര്യംചെയ്യാനായി ക്ഷണിക്കുന്നത്. കേരളത്തെയൊന്നാകെ ഭീതിയിലാഴ്തിയ നന്തന്‍കോഡ് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സന്റെ ജീവിതത്തോട് സാമ്യമുള്ള കഥാപാത്രമായിരുന്നു സൈക്കോ സൈമണ്‍.