ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായിരുന്നു അശ്വതി ശ്രീകാന്ത്.  വ്യത്യസ്തമായ ശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അശ്വതി ഇപ്പോൾ അഭിനയത്തിലേക്കു കൂടി ചുവടുമാറ്റിയിരിക്കുകയാണ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. 

ഇപ്പോഴിതാ ചക്കപ്പഴം ലൊക്കേഷനിലെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അശ്വതി. 'ഇപ്പോള്‍ ഇവനാണ് സ്റ്റാര്‍ട്ട് റോളിങ് ആൻഡ് ആക്ഷൻ പറയുന്നയാള്‍' എന്ന കുറിപ്പോടെയാണ് അശ്വതി ചക്കപ്പഴത്തിലെ കണ്ണനോടൊപ്പമുള്ളൊരു ചിത്രം പങ്കിട്ടത്.  പരമ്പരയിൽ അർജുൻ സോമശേഖരനും ശ്രുതി രജനീകാന്തും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകന്റെ കഥാപാത്രമാണ് കണ്ണൻ. റൈഹുവാണ് പരമ്പരയിൽ കണ്ണനെ അവതരിപ്പിക്കുന്നത്.