ടെലിവിഷൻ താരവും മജീഷ്യനുമായ കലേഷ് വിവാഹ വാർഷികം ആഘോഷിച്ചു. 18 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും 18-കാരന്റെ ചെറുപ്പമാണെന്ന് കലേഷ് പറയുന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് കലേഷിന്റെ കുടുംബം.

കൊച്ചി: ടെലിവിഷൻ ചാനലുകളിലെ കുക്കറി ഷോകളിലൂടെ വീട്ടമ്മമാരുടെ ഇഷ്ടതാരമാണ് കലേഷ്. ഒപ്പം മജീഷ്യൻ, ടെലിവിഷൻ അവതാരകൻ എന്നീനിലകളിൽ പരകായപ്രവേശവും നടത്തും. മുഖത്ത് മാത്രമല്ല, ശരീരമാകെ പടരുന്ന ചിരിയോടെയാണ് രാജ് കലേഷ് എന്ന കല്ലുവിനെ എവിടെയും കാണാനാകുക. സ്റ്റോപ്പില്ലാതെ ആരെയും പിടിച്ചുനിർത്തുന്ന സംസാരം. പലപ്പോഴും കൊതിയൂറുന്ന വിഭവങ്ങൾ നിരത്തിവെച്ചുകൊണ്ടാവും ഈ തിരുവനന്തപുരത്തുകാരന്‍റെ എൻട്രി. അതുകണ്ട് മനസ്സും വയറും ഒരുപോലെ നിറഞ്ഞ് കാഴ്ചക്കാരും പോസിറ്റീവ് വൈബിലാകും.

ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് 18 വർഷമായെന്ന് പറയുകയാണ് കലേഷ്. എന്നാലും ഇന്നും 18 ന്റെ ചെറുപ്പമാണെന്നും താരം കൂട്ടിച്ചേർക്കുന്നു. വിവാഹ വീഡിയോ പങ്കുവെച്ചായിരുന്നു താരം കുറിച്ചത്. വിവാഹ വീഡിയോയ്ക്ക് പിന്നാലെ പുതിയ സ്റ്റേജ് ഷോയുടെ വീഡിയോയും ഉൾപെടുത്തിയിരുന്നു. തന്ത വൈബായി എന്ന് തോന്നല്ലെയെന്നും കലേഷ് പറയുന്നുണ്ട്.

ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കലേഷിന്റെ കുടുംബം. ഭാര്യ നർത്തകിയാണ്. ചെറുപ്പം മുതൽ ഞാൻ ആഹാരപ്രിയനാണ്. ഭക്ഷണകാര്യത്തിൽ ഒരു നിയന്ത്രണവുമില്ല. നല്ലഭക്ഷണം പാചകം ചെയ്യുന്നതിനൊപ്പം വയറുനിറയെ കഴിക്കുകയും ചെയ്യും. കേരളത്തിൽ അങ്ങോളമിങ്ങോളവും വിദേശരാജ്യങ്ങളിലും പോകുമ്പോൾ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ ഒട്ടും മടികാണിക്കാറില്ല. ഇത് ആരോഗ്യത്തെ ബാധിക്കുമെന്ന് സുഹൃത്തായ ഡോക്ടർ മുന്നറിയിപ്പ് നൽകിയപ്പോൾ വ്യായാമവും തുടങ്ങിയെന്നും നേരത്തെ താരം പറഞ്ഞിരുന്നു.

View post on Instagram

വീട്ടിലാണെങ്കിലും പുറത്തുപോയാലും നാടൻ ഭക്ഷണത്തോടാണ് കലേഷിന് ഇഷ്ടം കൂടുതൽ. പ്രോട്ടീൻ അടങ്ങിയ വിഭവങ്ങളാണ് വീട്ടിൽ കൂടുതലും ഉണ്ടാക്കുന്നത്. പയറും മത്തങ്ങയും കൊണ്ടുള്ള എരിശ്ശേരിയാണ് ഇഷ്ട വിഭവം. ബാലൻസ്ഡ് മീൽ ശീലമാണ് പിന്തുടരുന്നത്. മസിൽ കൂട്ടാൻ പ്രോട്ടീൻ പൗഡറോ മറ്റ് സപ്ലിമെന്റുകളോ വീട്ടിൽ ആരും ഉപയോഗിക്കാറില്ലെന്നും ഒരിക്കൽ കുടുംബം പറഞ്ഞിരുന്നു.

കീർത്തി സുരേഷിന്‍റെ വിവാഹത്തിന് ഗോവയില്‍ പറന്നിറങ്ങി തമിഴ് സ്റ്റെലില്‍ ദളപതി; ചിത്രം വൈറല്‍

ആരാധികയുടെ മരണം: അറസ്റ്റ് തടയണം, എഫ്ഐആര്‍ റദ്ദാക്കണം അടുത്ത നീക്കം നടത്തി അല്ലു അര്‍ജുന്‍