തിരുവനന്തപുരം: ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് അവതാരകയും നടിയുമായ മീര അനിൽ വിവാഹിതയാകാനുള്ള ഒരുക്കത്തിൽ. വിഷ്ണുവാണ് വരൻ. വിവാഹ നിശ്ചയത്തിന്റെ വീഡിയോ മീര ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചിരിക്കുന്നത്. സിനിമാരം​ഗത്ത് നിന്ന് സംവിധായകനും നടനുമായ ശങ്കർ രാമകൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തതായി വീഡിയോയിൽ വ്യക്തമാണ്. 

പിങ്ക് നിറത്തിലുള്ള സാരിയുടുത്ത് ഏറ്റവും ലളിതമായിട്ടാണ് മീര വിവാഹനിശ്ചയത്തിന് ഒരുങ്ങിയിരിക്കുന്നത്. നിരവധി സ്റ്റേജ് ഷോകൾ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ മലയാളികളുടെ സ്വീകരണ മുറികളിൽ മീര പരിചിതമുഖമാണ്. ആറ് വർഷമായി കോമഡി സ്റ്റാർസിൽ അവതാരകയായി എത്തുന്നത് മീരയാണ്. നർത്തകി കൂടിയായ മീര മിലി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് @ 1111, ആഘോഷമാക്കിയ ഷോ 16, 17 തിയ്യതികളില്‍ സംപ്രേഷണം ചെയ്യും...