കൊച്ചി: പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ഭക്ഷണം കഴിച്ച ഞെട്ടിക്കുന്ന ബില്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ അനീഷ് ഉപാസന.  11 തരം ഭക്ഷണത്തിനും വെളളവും ചേര്‍ത്ത്‌ 4.32 ലക്ഷം ബില്‍! ബില്‍ തുക കണ്ടവര്‍ ഞെട്ടി.

എന്നാല്‍, ഇത് കണ്ട് ആരും ഞെട്ടണ്ട. ഇപ്പറഞ്ഞ തുക ഇന്ത്യന്‍ രൂപയല്ല. സൊമാലിയയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ നിന്നുമാണ് സംവിധായകനും കൂട്ടരും ഭക്ഷണം കഴിച്ചിരിക്കുന്നത്. സൊമാലിലാന്റ് ഷില്ലിംഗ് ആണ് അവിടുത്തെ കറന്‍സി. 10 സൊമാലിലാന്റ് ഷില്ലിംഗ് എന്നാല്‍ 1.22 ഇന്ത്യന്‍ രൂപയാണ്. അതായത് ഒരു ഷില്ലിംഗ് കേവലം 12.2 പൈസ!

ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ ! എന്ന തലകെട്ടുമായിയാണ് അനീഷ് ഉപാസന ബില്‍ തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ബിരിയാണിയും മറ്റ് ഇന്ത്യന്‍  ഭക്ഷണങ്ങളും കഴിച്ചതിനാണ് ഈ ബില്‍ വന്നിരിക്കുന്നത്.

സംവിധായകന്‍, എഴുത്തുകാരന്‍, ഫോട്ടാഗ്രാഫര്‍,ഛായാഗ്രഹകന്‍ തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് അനീഷ് ഉപാസന. കരിയര്‍ ആരംഭിച്ചത് നിശ്ചല ഫോട്ടാഗ്രാഫര്‍ ആയിട്ടാണ് പിന്നീട് മാറ്റിനി, സെക്കന്‍റ്സ്,പോപ്പ്കോണ്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.