''നീ വിളിക്കൂ, പക്ഷേ ഞാന്‍ വരില്ല, അതൊരിക്കലും സംഭവിക്കില്ല...''  എന്ന കമന്റിന് പിന്നാലെയാണ് അനില്‍ കപൂര്‍... 

ന്യൂയോര്‍ക്കില്‍ നിന്ന് തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന നടന്‍ അനുപം ഖേറിനായി പാട്ടുപാടി അനില്‍ കപൂര്‍. അയല്‍വാസിയായ അനുപം ഖേറിനായി ബാല്‍ക്കണിയില്‍ നിന്നാണ് അനില്‍ കപൂറിന്റെ പാട്ട്. ഇത് അനുപം ഖേര്‍ മൊബൈലില്‍ പകര്‍ത്തുന്ന വീഡിയോ ആണ് അനില്‍ കപൂര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തേരെ ഘര്‍ കെ സാംനെ ഏക് ഘര്‍ ബനാവൂംഗ (നിന്റെ വീടിന് മുന്നില്‍ ഞാന്‍ ഒരു വീട് ഉണ്ടാക്കും...) എന്ന ഗാനമാണ് അനില്‍ പാടിയത്. 

View post on Instagram

അനുപം ഖേര്‍ പോസ്റ്റ് ചെയ്ത ബാല്‍ക്കണിയില്‍ നിന്നുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അനില്‍ കപൂര്‍ ഇങ്ങനെ കമന്റ് ചെയതു. ''നീ വിളിക്കൂ, പക്ഷേ ഞാന്‍ വരില്ല, അതൊരിക്കലും സംഭവിക്കില്ല. ദൂരെ നിന്ന് നിന്നെ കാണാന്‍ വളരെ സന്തോഷം''. ഇതിന് പിന്നാലെയാണ് അനില്‍ കപൂര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ അനുപം ഖേറിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. 

View post on Instagram