മമ്മൂട്ടിക്കൊപ്പം സിനിമയില്‍ വേഷമിട്ടതോടെയാണ് അഞ്ജലി അമീര്‍ കൂടുതല്‍ അറിയപ്പെടുന്നത്. മുമ്പും പിമ്പും മോഡലിങ്ങില്‍ സജീവമായിരുന്നു താരം. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ എത്തി മത്സരിച്ച് തുടങ്ങുന്നതിനിടെയായിരുന്നു അഞ്ജലിക്ക് അസുഖത്തെ തുടര്‍ന്ന് പുറത്തേക്ക് പോകേണ്ടിവന്നത്.  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തി കുറച്ചു ദിവസം മാത്രമേ ഷോയില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും മികച്ച മത്സരം കാഴ്ചവയ്ക്കാന്‍ അഞ്ജലിക്ക് സാധിച്ചിരുന്നു.

ലോക്ഡൗണ്‍ കാലത്ത് താരങ്ങളെല്ലാം വീട്ടില്‍ തന്നെയാണ്. ചിത്രങ്ങളും വീഡിയോയും ഡാന്‍സും പാട്ടുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങളെല്ലാം. ഇപ്പോഴിതാ അഞ്ജലി അമീറും ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. രാവിലെ എഴുന്നേല്‍ക്കുമ്‌പോള്‍ മേക്കപ്പ് ഒന്നും ഇല്ലാതെ എങ്ങനെയുണ്ടാകുമെന്ന കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍പങ്കുവച്ച കുറിപ്പും ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.