മുംബൈ: ഫ്രണ്ട്ഷിപ്പ് ദിനത്തില്‍ നടനും മോഡലുമായ മിലിന്ത് സോമന് ആശംസയുമായി ഭാര്യ അങ്കിത കന്‍വാര്‍. തന്റെ ബെസ്റ്റ് ഫ്രണ്ട് മിലിന്താണെന്നും തന്റെ പങ്കാളിയും എല്ലാ രഹസ്യങ്ങളുടെയും സൂക്ഷിപ്പുകാരനാണെന്നും അങ്കിത ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചു.

മിലിന്ത് അങ്കിതയുടെ മുടി ചീകുന്ന ചിത്രം സഹിതമാണ് ഫ്രണ്ട്ഷിപ്പ് ദിനത്തില്‍ ആശംസ നല്‍കിയിരിക്കുന്നത്. ഫിറ്റ്‌നസ് ഫ്രീക്കായ ദമ്പതികളുടെ ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.