Asianet News MalayalamAsianet News Malayalam

'ചിരിയോ ചിരി'യുമായി അനൂപ് കൃഷ്ണനും ഐശ്വര്യയും, വൈറലായി ചിത്രങ്ങൾ

മമ്മൂട്ടി നായകനായ ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, പ്രെയ്‍സ് ദ ലോര്‍ഡ് എന്നീ ചിത്രങ്ങളിലൂടെയാണ് അനൂപ് സിനിമയിലേക്ക് എത്തുന്നത്.

anoop krishnan and wife dr aishwarya a nair pics went viral on instagram nsn
Author
First Published Nov 20, 2023, 4:56 PM IST

ബിഗ് സ്‌ക്രീനിലൂടെ തുടക്കം കുറിച്ചെങ്കിലും മിനി സ്‌ക്രീനിലൂടെ ജനപ്രിയനായ താരമാണ് അനൂപ് കൃഷ്ണന്‍. സീതാകല്ല്യാണം പരമ്പരയിലെ കല്ല്യാണായാണ് അനൂപ് പ്രേക്ഷകര്‍ക്ക് പരിചിതനായതെങ്കിലും ബിഗ് ബോസാണ് അനൂപിന് കൂടുതല്‍ പ്രേക്ഷകപ്രീതിയിലേക്ക് എത്തിച്ചത്. ബിഗ്ബോസ് വീട്ടിലെ ശക്തനായ മത്സരാര്‍ത്ഥിയായ അനൂപ് നിറയെ ആരാധകരുമായാണ് പുറത്തെത്തിയത്. ബിഗ് ബോസിന് ശേഷം വലിയ ആരാധക പിന്തുണയാണ് അനൂപിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനൂപ് പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ വൈറലാക്കാറുണ്ട്. കഴിഞ്ഞ ദിവസം അനൂപ് പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.

ഭാര്യയ്ക്കൊപ്പമുള്ളമാണ് പുതിയ വീഡിയോ. ചിരിച്ച് ഉല്ലസിച്ച് നിൽക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് അനൂപ് പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും ചിരിക്ക് പിന്നിലെ രഹസ്യമെന്തെന്നാണ് ആരാധകരുടെ ചോദ്യം. എപ്പോഴും ഇങ്ങനെ തന്നെ സന്തോഷമായിരിക്കാനാവട്ടെയെന്നും കുറെപ്പേർ ആശംസിക്കുന്നുണ്ട്. ബോഡി ഷെയിമിങ്ങിന് വിവാഹ സമയം മുതലേ ഇരയാക്കപ്പെട്ടയാലാണ് അനൂപിന്‍റെ ഭാര്യയും ഡോക്ടറുമായ ഐശ്വര്യ. എന്നാൽ തനിക്കില്ലാത്ത പ്രശ്നം നാട്ടുകാർക്ക് എന്തിന് എന്ന പ്രതികരണമായിരുന്നു അനൂപിന്.

 

ഇരുവരുടെയും ആദ്യ വിവാഹവാർഷികത്തിൽ അടിപൊളി സർപ്രൈസ് ആയിരുന്നു അനൂപ് ഭാര്യയ്ക്കായി ഒരുക്കിയത്. അഭിമുഖത്തിനിടെ തടിയെപ്പറ്റി സംസാരിച്ച അവതാരകയോട് ദേഷ്യ ഭാവത്തിൽ അനൂപ് സംസാരിക്കുകയും അവർ ബ്രേക്ക് നൽകി അൽപ്പസമയം മാറുകയും ചെയ്തു. പിന്നീട് ദമ്പതിമാർക്ക് കേക്കുമായി അവതാരിക എത്തിയപ്പോഴാണ് സംഭവം മനപൂർവ്വമാണെന്ന് ഐശ്വര്യ അറിയുന്നത്.

 

അഭിനയമോഹം കൊണ്ട് അധ്യാപകവൃത്തി ഉപേക്ഷിച്ച ആളാണ് അനൂപ്. പല താരങ്ങളും മിനിസ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് എത്താറാണ് പതിവെങ്കില്‍ അനൂപ് ആദ്യം സിനിമയിലാണ് അഭിനയിച്ചത്. മമ്മൂട്ടി നായകനായ ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, പ്രെയ്‍സ് ദ ലോര്‍ഡ് എന്നീ ചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.

ALSO READ : ബജറ്റ് 350 കോടി, റിലീസ് 38 ഭാഷകളില്‍! പടം ഹിറ്റ് എങ്കില്‍ രജനിയും വിജയ്‍യും പിന്നില്‍, ഒന്നാമന്‍ സൂര്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios