ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പര പറയുന്നത് ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്റെ മുന്നോട്ടുള്ള പ്രയാണവുമാണ്. സ്ത്രീ എന്ന പരമ്പരയിലൂടെ മലയാളിക്ക് ഏറെ പ്രിയങ്കരനായി മാറിയ നടന്‍ കൃഷ്ണകുമാര്‍ നീണ്ട ഇടവേളയ്ക്കുശേഷം മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയ പരമ്പര മികച്ച പ്രതികരണവുമായാണ് മുന്നേറുന്നത്. ബംഗാളി പരമ്പരയായ മോഹോറിന്റെ റീമേക്കായ പരമ്പര ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് സ്‌ക്രീനിലെത്തിക്കുന്നത്. സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതനായ വിപിന്‍ ജോസാണ് പ്രധാന കഥാപാത്രമായ ഋഷിയായെത്തുന്നത്. പരമ്പരയിലെ നായികാ കഥാപാത്രമായെത്തുന്നത് കബനി എന്ന പരമ്പരയിലൂടെ ജനങ്ങളുടെ മനസ്സുകളിലേക്കെത്തിയ അന്‍ഷിത അന്‍ജിയാണ്.

അന്‍ഷിത കൂടെവിടെ പരമ്പരയില്‍നിന്നും പിന്മാറുന്നു എന്ന വാര്‍ത്ത അടുത്തിടെ യൂട്യൂബില്‍ വൈറലായിരുന്നു. പിന്മാറാനുള്ള കാരണം ഇതാണ് എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയാണ് നിലവില്‍ യൂട്യൂബ് ചാനലുകളിലുള്ളത്. അതിനുള്ള പ്രതികരണവുമായെത്തിയിരിക്കുകയാണ് അന്‍ഷിത അന്‍ജി. താന്‍ സീരിയലില്‍ നിന്നും പിന്മാറുന്ന വാര്‍ത്ത യൂട്യൂബ് ചാനലിലൂടെയാണ് ആദ്യമായി കാണുന്നതെന്നും, നിലവില്‍ ഷൂട്ട് ഇല്ലാത്തതുകൊണ്ട് വീട്ടിലിരിക്കുന്നു എന്നുമാത്രമേയുള്ളൂവെന്നും, പരമ്പരയില്‍ നിന്നും പിന്മാറിയിട്ടില്ലെന്നുമാണ് അന്‍ഷിത കുറിപ്പില്‍ പറയുന്നത്.

കുറിപ്പിങ്ങനെ

'ഇന്നലെയാണ് ഇങ്ങനൊരു വാര്‍ത്ത ഞാന്‍തന്നെ അറിയുന്നത്. തല്‍ക്കാലം ഞാന്‍ കൂടെവിടെയില്‍ നിന്നും മാറിയിട്ടില്ല. ഷൂട്ട് തുടങ്ങാന്‍ കഴിയാത്തതുകൊണ്ട് വീട്ടില്‍ ഇരിക്കുന്നു, അത്ര തന്നെ. ഏതായാലും ഫേക്ക് ന്യൂസിട്ട യൂട്യൂബ് ചാനലിനോട് നന്ദി. നിങ്ങളുടെ സന്തോഷം ഇങ്ങനെ ഫേക്ക് കാര്യങ്ങള്‍ പറഞ്ഞ് ഉണ്ടാക്കുന്നതിലാണെങ്കില്‍ ആയിക്കോളു. ഈ ന്യൂസ് വന്നതിനുശേഷം എനിക്ക് ഒരുപാട് മെസേജുകള്‍ വന്നിരുന്നു. എല്ലാവരോടും ഒരുപാട് സ്‌നേഹം മാത്രം. നിങ്ങളുടെ സ്‌നേഹമാണ് എനിക്ക് മെസേജായി വരുന്നതെന്നറിയാം, എല്ലാവരോടും ഒരുപാട് നന്ദി.' എന്നാണ് യൂട്യൂബ് ചാനലിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം അന്‍ഷിത കുറിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona