ടെലിവിഷൻ പ്രേക്ഷരുടെ ഇഷ്ട താരമാണ് സാധിക. നിരവധി പരമ്പരകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകരുടെ മനം കവരാൻ സാധികയ്ക്ക് സാധിച്ചു. സിനിമകളിലും ശ്രദ്ധേയ വേഷങ്ങളില്‍ സാധിക എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്‍റെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പേര് വെളിപ്പെടുത്താത്ത, പ്രണയാർദ്രമായ ഒരു കത്തിന് മറുപടിക്കത്ത് എഴുതുകയാണ് സാധിക. 

നേരിട്ട് പറയാതെ അകന്നിരുന്നുള്ള, ഉപദ്രവമില്ലാത്ത പ്രണയത്തെക്കുറിച്ചാണ് സാധിക മറുപടി കത്തിൽ പറയുന്നത്. ഈ പ്രണയം എനിക്കിഷ്ട്ടപ്പെട്ടു കേട്ടോ എന്ന് പറഞ്ഞാണ് സാധിക കത്ത് ആരംഭിക്കുന്നത്.  നിശബ്ദനായ കാമുകന്‍റെ പ്രണയ ലേഖനവും താരം പങ്കുവയ്ക്കുന്നുണ്ട്. ടിസിടി എന്ന് സ്വയം പരിചയപ്പെടുത്തുന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ സാധികയുടെ ജീവിതം മുഴുവനുണ്ടായിരുന്നു. സാധികയുടെ മറുപടിക്കുറിപ്പ് ഇങ്ങനെ.

സാധികയുടെ മറുപടി

ഇന്ന് രാവിലെ എനിക്ക് കിട്ടിയ ഒരു ലെറ്റർ... It is lovely... And touching at the same time.. ആരാണ് എഴുതിയതെന്നു എനിക്കറിയില്ല പക്ഷെ എനിക്കാണെന്നു മനസിലായി... അനുവാദം ചോദിക്കാതെയുള്ള അകന്നിരുന്നുള്ള ഉപദ്രവമില്ലാത്ത ഈ പ്രണയം എനിക്കിഷ്ട്ടപെട്ടു കേട്ടോ... എന്നെ ഒരുപാട് കാലമായി ഞാൻ പോലും അറിയാതെ പിന്തുടരുന്നു എന്നറിയുമ്പോൾ ഒരു സുഖം ഒക്കെ ഉണ്ട്... 

ആളാരെന്നു അറിയാൻ ഒരു കൗതുകം ഒക്കെ ഉണ്ട് എന്നാലും വേണ്ട, ഇതിങ്ങനെ പൊക്കോട്ടെ കാരണം ഇതിന്റെ സുഖം ഒന്ന് വേറെ ആണ്.. എന്നെ വിളിച്ചു സംസാരിച്ചിരുന്നു എന്ന് പറഞ്ഞു... ഒപ്പം യാത്ര ചെയ്തു എന്നും പറഞ്ഞു എന്നിട്ടുപോലും എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല എന്നത് അത്ര മനോഹരമായി ആ പ്രണയം ഉള്ളിൽ ഒതുക്കിയിരുന്നു എന്നത് കൊണ്ടാണല്ലോ...

ഒരുപാട് ആളുകൾക്ക് ഉള്ളതുപോലെ എന്റെ ചിത്രങ്ങളോടോ ശരീരത്തോടൊ ജോലിയോടോ ഉള്ള വെറുമൊരു ആരാധന അല്ല, മറിച്ചു എന്നെ ഞാൻ ആയി അറിഞ്ഞു മനസിലാക്കിയുള്ള സ്നേഹം ആണെന്നറിയുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്...

അതുകൊണ്ടുതന്നെ ആരാണെന്നു ചോദിച്ചും അറിഞ്ഞും ഒരു അനാവശ്യ മറുപടി തന്നു വിഷമിപ്പിക്കുന്നില്ല ഈ പ്രണയം എന്നും ഇതുപോലെ തന്നെ അവിടെ ഉണ്ടായിക്കൊള്ളട്ടെ. ഞാൻ അറിയാതെ എന്നെ പ്രണയിക്കുന്ന ഈ ആളിനെ ഞാനും എന്നും ഓർക്കാം... love u too. 

എന്തായാലും നല്ലൊരു പെൺകുട്ടിയെ കണ്ടുപിടിച്ചു എത്രയും പെട്ടന്ന് കല്യാണം ഒക്കെ നടക്കട്ടെ... എന്നെ ഒരു ഭാഗത്തോട്ടു മാറ്റി വച്ചു ആ കുട്ടിക്കായി ഹൃദയം അങ്ങ് തുറന്നു കൊടുക്കുക എല്ലാവിധ ആശംസകളും നേരുന്നു ... Thankyou so much... For sending this to me❤️❤️❤️ എന്ന് കണ്ടപ്പോൾ ഞാൻ തന്നെയാകും എന്ന് ഉറപ്പിച്ചു എനിക്കയച്ചതിനു നന്ദി...

എന്ന്
സ്വന്തം
Sadhika ❤️