Asianet News MalayalamAsianet News Malayalam

Mammootty| ഹം​ഗറിയയിലും ക്യാമറാമാനായി മമ്മൂട്ടി, പോസ് ചെയ്ത് ആന്റോ ജോസഫ്

2019ല്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. 

anto joseph shared mammootty photos at hungary
Author
Hungary, First Published Nov 3, 2021, 10:12 AM IST

ലയാള സിനിമാപ്രേമികളുടെ പ്രിയതാരമാണ് മമ്മൂട്ടി(mammootty). ഫോട്ടോ​ഗ്രാഫിയോടുള്ള(photography) താരത്തിന്റെ താല്പര്യം ​പലപ്പോഴും ശ്രദ്ധനേടാറുണ്ട്. മഞ്ജു വാര്യർ അടക്കമുള്ളവർ മമ്മൂട്ടിയുടെ ക്യാമറാ(camera) ക്ലിക്കിൽ പതിഞ്ഞിട്ടുമുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ(social media) ശ്രദ്ധനേടുന്നത്. ഹം​ഗറിയയിൽ(hungary) നിന്നുള്ളതാണ് ചിത്രങ്ങൾ. 

നിർമാതാവ് ആന്റോ ജോസഫാണ് ഇത്തവണ മമ്മൂട്ടിയുടെ ക്യാമറക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത്. ആന്റോ തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചതും. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 'ഇതിലിപ്പോ ആരാ ഹീറോ, ഫോട്ടോ എടുക്കുന്ന പയ്യനാരാ' എന്നൊക്കെയാണ് കമന്റുകൾ. 

​നടൻ നാ​ഗാർജുനയുടെ മകൻ അഖിൽ അക്കിനേനി നായകനാകുന്ന ഏജന്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനായാണ് മമ്മൂട്ടി ​ഹം​ഗറിയയിൽ എത്തിയത്. മമ്മൂട്ടിയുടെ ഇൻട്രോ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഹംഗറിയിലാണ് ഷൂട്ട് ചെയ്യുന്നത്. പട്ടാളക്കാരന്റെ വേഷത്തിലാകും താരം ചിത്രത്തിലെത്തുക. 

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഏജന്റ്. സുരേന്ദർ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നൽകുന്നത്. ഛായാഗ്രഹണം രാകുൽ ഹെരിയൻ. എഡിറ്റിങ് നവീൻ നൂലി. കശ്മീർ, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഷൂട്ടിം​ഗ് നടക്കും. 

'ഹംഗറിയിലെ തെരുവിലൂടെ നടക്കുന്ന യൂത്ത് പയ്യൻ', മമ്മൂട്ടിയുടെ വീഡിയോ

2019ല്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. 2004 നിയമസഭാ തെരഞ്ഞെടുപ്പില്‍, ചിത്രത്തിലില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നടത്തിയ 1475 കി.മീ. നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം. രചനയും സംവിധാനവും മഹി വി രാഘവ് ആയിരുന്നു. ചിത്രം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Follow Us:
Download App:
  • android
  • ios