പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച നടിമാരാണ് അനുപമ പരമേശ്വരനും സായി പല്ലവിയും. മലയാളത്തിലൂടെയാണ് രണ്ടുപേരും ബി​ഗ് സ്ക്രീനിനേക്ക് എത്തിയതെങ്കിലും അന്യഭാഷാ ചിത്രങ്ങളിലാണ് ഇരുവരും  സജീവം. എന്നാൽ, മലയാളികൾക്ക് ഇപ്പോഴും ഇരുവരും മേരിയും മലരുമാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

അനുപമയാണ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ സായി പല്ലവിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. "ആരെങ്കിലും മലരിനെയും മേരിയേയും ഓർമിക്കുന്നുണ്ടോ? നിന്നെ സ്നേഹിക്കുന്നു. എപ്പോഴും സ്നേഹിക്കും. ആരാധികയുമാണ്"ചിത്രം പങ്കുവച്ച് അനുപമ കുറിച്ചു. 

ഹാപ്പി മോണിങ് ഹാപ്പി സൺഡേ എന്ന ഹാഷ്ടാ​ഗിലാണ് ചിത്രം. അനുപമയുടെ സ്നേഹത്തിന് മറുപടിയുമായി സായി പല്ലവിയും എത്തി. ഞാനും നിന്നെ സ്നേഹിക്കുന്നു എന്നാണ് താരം കമന്റ് ചെയ്തത്. ഇഷ്ട നായികമാർ ഒന്നിച്ചുള്ള ചിത്രം ആരാധകരുടെ മനം കീഴടക്കുകയാണ്.