ലയാളികളുടെ പ്രിയതാരമാണ് അനുശ്രീ. ലാൽ ജോസിൻ്റെ റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയ താരമിപ്പോൾ സോഷ്യൽ മീഡിയയിലെ സ്ഥിരസാന്നിധ്യമാണ്. തൻ്റെ പുതുപുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ വിശേഷങ്ങളും അനുശ്രീ ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ സഹോദരൻ്റെ ഭാര്യയായ ആതിരാ അനൂപിൻ്റെ പിറന്നാളിന് ആശംസകളറിയിച്ചു കൊണ്ട് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

രുക്കൂ എന്നാണ് ആതിരയെ വീട്ടിൽ വിളിക്കുന്ന ചെല്ലപ്പേര്. രുക്കു ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിന് വലിയ നന്ദിയുണ്ടെന്നും അനുശ്രീ കുറിക്കുന്നു. 2017 ജൂണിലായിരുന്നു സഹോദരൻ അനൂപിൻ്റെയും ആതിരയുടെയും വിവാഹം നടന്നത്.

'കുഞ്ഞനുജത്തിയ്ക്ക് ഒരുപാട് നന്ദിയുണ്ട്. രുക്കു എൻ്റെ ചേൻ്റെ നല്ലപാതിയായി ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നതിന് ഒരുപാട് നന്ദി. ഒരു സൂപ്പർ ഡ്യൂപ്പർ പിറന്നാളാകട്ടെ എന്നാശംസിക്കുന്നു. എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെയെന്ന് ആശംസിക്കുന്നു. ഒരുപാട് സ്നേഹിക്കുന്നു, പിറന്നാളാശംസകൾ പ്രിയപ്പെട്ടവളേ', എന്നാണ് അനുശ്രീ കുറിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)