അടുത്തിടെയായി ഒരു ഡന്‍സര്‍ കൂടിയായ അപര്‍ണ്ണയെ ചലച്ചിത്ര രംഗത്ത് സജീവമല്ല.

കൊച്ചി: മലയാളി പ്രേക്ഷകര്‍ക്ക് വളരെ പരിചിതയായ നടിയാണ് അപര്‍ണ ഗോപിനാഥ്. എബിസിഡി എന്ന ചിത്രത്തിലൂടെ ആരംഭിച്ച അപര്‍ണ്ണ പിന്നീട് ബൈസിക്കിൾ തീവ്സ്, മുന്നറിയിപ്പ്, ചാർളി, സ്കൂൾ ബസ്, സഖാവ് തുടങ്ങിയ ഒരുപിടി പ്രധാന ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്താണ് മുന്നോട്ട് വന്നത്. 

എന്നാല്‍ അടുത്തിടെയായി ഒരു ഡന്‍സര്‍ കൂടിയായ അപര്‍ണ്ണയെ ചലച്ചിത്ര രംഗത്ത് സജീവമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അപര്‍ണ. അപര്‍ണ അടുത്തിടെ പങ്കുവച്ച ഒരു ചിത്രത്തിലെ ക്യാപ്ഷനാണ് ആരാധകരെ ആശയകുഴപ്പത്തിലാക്കിയത്. 

View post on Instagram

'തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും, വിധി അതായതുകൊണ്ടും, പ്രാർഥന കൊണ്ടും തിരിച്ചുവരുന്നു' എന്നാണ് ഒരു ബ്ലാക് ആന്‍റ് വൈറ്റ് ചിത്രത്തിന് അപര്‍ണ ക്യാപ്ഷന്‍ നല്‍കിയത്. ഇതോടെ നടി ഏതോ ഭീകരമായ രോഗാവസ്ഥയിലൂടെയോ, അല്ലെങ്കില്‍ മരണത്തെ അഭിമുഖീകരിച്ച അവസ്ഥയിലെയോ കടന്നുപോയി എന്ന തരത്തിലാണ് കമന്‍റുകള്‍ വന്നത്. 

View post on Instagram

ഇത് സംബന്ധിച്ച കമന്‍റുകള്‍ക്ക് താരം മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ ആരാധകര്‍ക്ക് മറുപടി എന്ന നിലയില്‍ മറ്റൊരു പോസ്റ്റ് അപര്‍ണ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഞാൻ സുഖമായി സന്തോഷത്തോടെയിരിക്കുന്നു. അങ്ങനെയല്ല എന്ന് ചിന്തിച്ച് എനിക്കുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി' എന്നാണ് അപര്‍ണ എഴുതിയിരിക്കുന്നത്. 

ഇതോടെ പ്രേക്ഷകരുടെ ആശങ്കകളും തീര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഈ പോസ്റ്റില്‍ നല്‍കിയ ഹാഷ്ടാഗില്‍ ചില യുദ്ധങ്ങള്‍ക്കായി ചിലര്‍ തെരഞ്ഞെടുക്കപ്പെടുന്നു എന്ന് നടി എഴുതിയിട്ടുണ്ട്. ഇത് വീണ്ടും ചില സംശയങ്ങള്‍ ഉയര്‍ത്തുന്നു എന്നാണ് ചില കമന്‍റുകള്‍. എന്തായാലും അപര്‍ണയ്ക്ക് ഏറെ ആശംസകളാണ് പോസ്റ്റില്‍ വരുന്നത്. 

രണ്ട് കോടി ആളുകളെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ തീരുമാനിച്ച് വിജയ്; പക്ഷെ പൊല്ലാപ്പായി 'വ്യാജന്‍' ഇറങ്ങി.!

'സംഭവം ഇരുക്ക്': ജയിലര്‍ 2 സംഭവിക്കുമോ, ചിത്രത്തിലെ ഒരു പ്രധാന വ്യക്തി വെളിപ്പെടുത്തിയത്.!