മൂന്ന് ഭാഗത്തും വന്ന കഥയുടെ അതേ രീതിയില്‍ തന്നെയാണ് നാലാം ഭാഗത്തും കഥയെന്നാണ് വിമര്‍ശനം.

ചെന്നൈ: സുന്ദര്‍ സിയുടെ സംവിധാനത്തില്‍ അരൺമനൈയുടെ നാലാം ഭാ​ഗം വരുന്നു. തമിഴ് ഹൊറര്‍ കോമഡി ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിൽ തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തിന്നത്. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സുന്ദർ സി തന്നെയാണ് ആരൺമനൈ 4ന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. 

എന്നാല്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ തമിഴകത്ത് വന്‍ ട്രോളുകളാണ് വരുന്നത്. മൂന്ന് ഭാഗത്തും വന്ന കഥയുടെ അതേ രീതിയില്‍ തന്നെയാണ് നാലാം ഭാഗത്തും കഥയെന്നാണ് വിമര്‍ശനം. ഒരു ഭൂതകാല വഞ്ചന നേരിട്ട പ്രേതം, അത് കയറുന്ന ഒരു വ്യക്തി അവര്‍ താമസിക്കുന്ന വീട്. അത് ഒഴിപ്പിക്കാന്‍ വരുന്ന സുന്ദര്‍ സി ഇങ്ങനെ സ്ഥിരം ഫോര്‍മുലയിലാണ് ഈ ചിത്രങ്ങള്‍ വരുന്നത് എന്നാണ് പൊതുവില്‍ വിമര്‍ശനം. 

ഇത്തവണ തമന്നയാണ് പ്രേതം എന്നതും പലരും ട്രോളുന്നുണ്ട്. അതേ സമയം ട്രെയിലറിലെ ഐറ്റം നമ്പര്‍ ഡാന്‍സ് ഭാഗവും വിമര്‍ശിക്കപ്പെടുന്നുണ്ട്. അതേ സമയം ഹിപ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇ കൃഷ്ണമൂർത്തി ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൻ്റെ എഡിറ്റിംഗ് ഫെന്നി ഒലിവർ, കലാസംവിധാനം ഗുരുരാജ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റർ എന്നിവരും നിർവഹിക്കുന്നു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
View post on Instagram
Scroll to load tweet…
Scroll to load tweet…

അരൺമനൈ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങൾ പോലെ സുന്ദറിന്‍റെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് സിനിമ നിർമിക്കുന്നത്. ചിത്രം ഏപ്രിൽ 11ന് റിലീസ് ചെയ്യും. അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദർ, ഹൻസിക മോട്വാനി, വിനയ് റായ്, ആൻഡ്രിയ ജെറമിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചിരുന്നു.

YouTube video player

2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ എന്നിവർ അഭിനയിച്ചു. ഈ നാല് ചിത്രങ്ങളും പരസ്പരം ബന്ധമുള്ളവ അല്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, ബാന്ദ്ര എന്ന മലയാള സിനിമയാണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ദിലീപ് നായകനായ ചിത്രം സംവിധാനം ചെയ്തത് അരുണ്‍ ഗോപിയാണ്. 

YouTube video player

"അവരെ കയറ്റി വിട് ബിഗ് ബോസേ, കളി മുറുകട്ടെ": മുറവിളി കൂട്ടി പ്രേക്ഷകര്‍

'ജെന്‍ വി' നടന്‍ ചാൻസ് പെർഡോമോയ്ക്ക് ദാരുണാന്ത്യം; ഞെട്ടി ഹോളിവുഡ്