ദേഷ്യം എക്സ്ട്രീം ആയിരിക്കുമെന്നും അരമണിക്കൂർ കഴിയുമ്പോൾ ഇണങ്ങുമെന്നും ആരതി പൊടി പറയുന്നു. 

മീപകാലത്ത് വൻ തോതിലുള്ള വിമർശനങ്ങൾ നേരിടുകയാണ് മുൻ ബി​ഗ് ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ആദ്യഘട്ടത്ത് പിന്തുണച്ചവരിൽ പലരും ഇപ്പോൾ റോബിനെതിരെ തിരിഞ്ഞിട്ടുണ്ട്. ഉ​ദ്ഘാടന പരിപാടികൾക്കും മറ്റും പോകുമ്പോൾ ഉച്ചത്തിൽ അലറിവിളിക്കുന്നതിനാണ് വിമർശനങ്ങൾ ഏറെയും. ഇത്തരം കോലാഹലങ്ങൾ നടക്കുന്നതിനിടയിൽ റോബിന്റെ ദേഷ്യത്തെ കുറിച്ച് ആരതി പൊടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

ദേഷ്യം എക്സ്ട്രീം ആയിരിക്കുമെന്നും അരമണിക്കൂർ കഴിയുമ്പോൾ ഇണങ്ങുമെന്നും ആരതി പൊടി പറയുന്നു. 'ഞങ്ങൾ തമ്മിൽ അടിയുണ്ടാവാറുണ്ട്. പക്ഷെ അതൊന്നും ഒരു ദിവസത്തിൽ കൂടുതൽ നിൽക്കാറില്ല. ഡോക്ടർ തന്നെ വന്ന് അതെല്ലാം സോൾവ് ചെയ്യുമെന്നാണ് ആരതി പറഞ്ഞത്. ചെറിയ ചെറിയ കാര്യങ്ങളിൽ ആവും അടിയുണ്ടാവുക. കോമ്പ്രമൈസ് ചെയ്യാൻ ആൾ തന്നെ ആദ്യം വരും. എനിക്ക് അറിയാം അതെന്തായാലും വരുമെന്ന്. അതുകൊണ്ടാണ് ധൈര്യത്തിൽ വഴക്ക് ഉണ്ടാക്കുന്നതും. എനിക്ക് അങ്ങനെയൊരു നല്ല കോൺഫിഡൻസ് ഉണ്ട്. അതുകൊണ്ട് ഞാൻ ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നു. അടിയുണ്ടാക്കുമ്പോൾ അതിന്റെ എക്സ്ട്രീം ആയിരിക്കും. ഒരു അരമണിക്കൂർ കഴിയുമ്പോൾ ഒന്നും അറിയാത്ത പോലെ ചിരിച്ചു കൊണ്ട് വരും. നമ്മളാണോ അടികൂടിയത് എന്ന് തോന്നുമെന്നും', എന്നും ആരതി പൊടി പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ആരതിയുടെ പ്രതികരണം. 

'സന്തോഷമുള്ള പക്ഷികൾ'; പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും

അതേസമയം, വിമര്‍ശനങ്ങള്‍ ഒരുവശത്ത് നടക്കുന്നതിനിടെ ശ്രീലങ്കയിലേക്ക് പോയിരിക്കുക ആണ് റോബിന്‍. കഴിഞ്ഞ ദിവസം ആണ് റോബിന്‍ ഇവിടെ എത്തിയത്. ശ്രീലങ്കയില്‍ നിന്നുള്ള വീഡിയോകള്‍ റോബിന്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. റോബിനെതിരെ നിരവധി ആരോപണങ്ങളുമായി എത്തിയ സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാടിനെതിരെ ആരതി പൊടി കേസ് കൊടുത്തിട്ടുണ്ട്. ശാലു പേയാട് തന്‍റെ ക്ഷമയുടെ പരിധി ലംഘിച്ചിരിക്കുകയാണെന്നും ഇനി എല്ലാം നിയമത്തിന്‍റെ വഴിക്ക് നീങ്ങുമെന്നും പരാതിയുടെ ചിത്രത്തിനൊപ്പം ആരതി പൊടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.