സീരിയില്‍-സിനിമ- ആല്‍ബം സോങ്സ് തുടങ്ങി അര്‍ച്ചന സുശീലന്‍ കൈവയ്ക്കാത്ത മേഖലകളില്ല. നിലവില്‍ ഏഷ്യാനെറ്റില്‍ ഏറെ പ്രേക്ഷക സ്വീകാര്യതയുള്ള സീതാകല്യാണത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതും അര്‍ച്ചനയാണ്. അര്‍ച്ചനയുടെ യഥാര്‍ത്ഥ ജീവിതവും വ്യക്തിത്വവും കൃത്യമായി മനസിലാക്കി തന്ന ഷോയായിരുന്നു ബിഗ് ബോസ്.  ഷോയ്ക്ക് ശേഷം അര്‍ച്ചനയുടെ സ്വീകാര്യത ഏറെ വര്‍ധിച്ചു. തന്‍റെ നിലപാടുകളും സാമൂഹ്യ താല്‍പര്യങ്ങളും അര്‍ച്ചനയെ കൂടുതല്‍ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നതായിരുന്നു.

ബിഗ്ബോസിലെ മറ്റൊരു കൗതുകമായിരുന്നു അര്‍ച്ചനയും ര‍ഞ്ജിനി ഹരിദാസും തമ്മിലുള്ള സൗഹൃദം. ഷോ കഴിഞ്ഞ ശേഷവും ഇവര്‍ തമ്മിലുള്ള ബന്ധം അടുപ്പത്തോടെ തുടരുകയാണ്. അടുത്തിടെ ഇരുവരും മറ്റൊരു സുഹൃത്തും ചേര്‍ന്ന്  ഇന്തോനേഷ്യയിലേക്ക് നടത്തിയ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഏറെ രസകരമായ ദൃശ്യങ്ങള്‍ രഞ്ജിനി തന്നെയാണ് തന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

ആദ്യ സീസണ്‍ മുതല്‍ വളരെ രസകരമായാണ് ആ ദൃശ്യങ്ങള്‍ ചെയ്‍തിരിക്കുന്നത്. യാത്രക്കിടെ സംഭവിച്ച രസകരമായ കാര്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്താന്‍ ര‍ഞ്ജിനി ശ്രദ്ധിച്ചിരുന്നു. രഞ്ജിനിയുടെയും അര്‍ച്ചനയുടെയും ഫോണ്‍ കുരങ്ങന്‍ തട്ടിപ്പറിച്ചതും അത് തിരിച്ചെടുക്കാ‍ന്‍ പെടാപ്പാടുപെട്ടതും ഒക്കെയായിരുന്നു വിശേഷം.

എന്നാല്‍ ഇപ്പോള്‍ അര്‍ച്ചനയുടെ ഡാന്‍സാണ് വിശേഷം. യാത്രക്കിടെ ബോട്ടില്‍ നിന്ന് നൃത്തം ചെയ്യുന്ന അര്‍ച്ചനയുടെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ തും പാസ് ആയെ എന്നു തുടങ്ങുന്ന ഗാനത്തിനാണ് അര്‍ച്ചന ചുവടുവയ്ക്കുന്നത്.

യാത്രയുടെ ബാക്കി വിശേഷങ്ങളും അഞ്ചാമത്തെ എപ്പിസോഡില്‍ രഞ്ജിനി പങ്കുവയ്ക്കുന്നു.