‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ബിടെക്ക്, വരത്തൻ, മന്ദാരം, ഉണ്ട, ജൂൺ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായ യുവതാരങ്ങളിൽ ഒരാളാണ് അര്‍ജുന്‍ അശോകന്‍. നായകനായും സഹനടനായുമെല്ലാം താരപുത്രന്‍ മലയാളത്തില്‍ തിളങ്ങി നില്‍ക്കുകയാണ്. നിലവില്‍ മോളിവുഡിലെ യുവതാരങ്ങളില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരം കൂടിയാണ് അര്‍ജുന്‍. അടുത്തിടെയാണ് അര്‍ജുനും ഭാര്യ നിഖതയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു കുടുംബ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
അച്ഛൻ ഹരിശ്രീ അശോകനും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കൂടെ ഭാര്യയും മകളുമുണ്ട്. 'ഞങ്ങളുടെ അൻവി ബേബിക്കൊപ്പം' എന്ന ക്യാപ്ഷനോടെയാണ് അർജുൻ ചിത്രം ഷെയറിയിരിക്കുന്നത്. ചിത്രം വൈറലായതിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.
With our ANVI baby. 🥰 #anvi_a_ashokan #family
Posted by Arjun Ashokan on Tuesday, 12 January 2021
നവംബർ 25നാണ് താനൊരു അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ അർജുൻ പങ്കുവച്ചത്. മകളെ കയ്യിലെടുത്തു നിൽക്കുന്ന ഒരു ചിത്രവും അർജുൻ പങ്കുവച്ചിരുന്നു. 2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ബിടെക്ക്, വരത്തൻ, മന്ദാരം, ഉണ്ട, ജൂൺ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 13, 2021, 5:49 PM IST
Post your Comments