എ.ആർ റഹ്മാൻ സംഗീതം നിർവഹിച്ച് ശ്രേയ ഘോഷാൽ പാടിയ ഗാനമാണിത്. 

സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സമൂ​ഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

‘പരം സുന്ദരി’ എന്ന ഹിന്ദി ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോയാണ് അഹാന പങ്കുവച്ചിരിക്കുന്നത്‌. വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. എ.ആർ റഹ്മാൻ സംഗീതം നിർവഹിച്ച് ശ്രേയ ഘോഷാൽ പാടിയ ഗാനമാണിത്. കൃതി സിനോൺ ആണ് ​ഗാനരം​ഗത്തിന് ചുവട് വച്ചിരിക്കുന്നത്. 

View post on Instagram

അതേസമയം, 'പിടികിട്ടാപ്പുള്ളി’ എന്ന ചിത്രമാണ് അഹാനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. സണ്ണിവെയ്ൻ ആണ് ചിത്രത്തിലെ നായകൻ. നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠൻ ആണ് സംവിധാനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona