ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രമാണ് കുരുതി. 

ഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം കുരുതി ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് നാനാതുറകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പറ്റി അഹാന കൃഷ്ണകുമാർ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. വളരെ മികച്ച ചിത്രമാണ് കുരുതിയെന്നാണ് അഹാന പറയുന്നത്. ചിത്രം എല്ലാവരും കാണണമെന്നും നടി ആവശ്യപ്പെടുന്നു. 

'കുരുതി കണ്ടു. ബ്രില്ല്യന്റ് ഫിലിം. പ്രാധാന്യമേറിയ കഥ രുചികരമായി തയ്യാറാക്കിയിരിക്കുന്നു. മികച്ച എഴുത്തും മേക്കിങ്ങും പ്രകടനവും. തൃപ്തികരമായ സിനിമ. എല്ലാവരും കാണുക', എന്നാണ് അഹാന കുറിച്ചത്. മനു വാര്യർ ആണ് ചിത്രത്തിന്റെ സംവിധാനം. 

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രമാണ് കുരുതി. ആദ്യ ചിത്രം കോള്‍ഡ് കേസില്‍ നിന്നും വളരെ വ്യത്യസ്തമായ പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അനീഷ് പല്യാല്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി. പൃഥ്വിരാജിനൊപ്പം റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‍ലെന്‍, ശ്രിണ്ഡ, സാഗര്‍ സൂര്യ, മാമുക്കോയ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നു.

&;

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona