ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കുകളിലാണ് മോഹൻലാൽ ഇപ്പോൾ. 

കേരളത്തിന് അകത്തും പുറത്തും ഏറെ ആരാധകരുള്ള പ്രിയതാരമാണ് മോഹൻലാൽ. മഞ്ഞിൽവിരിഞ്ഞ പൂക്കളിലൂടെ വന്ന് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ താരം മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച് സിനിമാ ജീവിതം തുടരുകയാണ്. പലപ്പോഴും മോഹൻലാലിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഹിറ്റായ താരത്തിന്റെ ഫോട്ടോഷൂട്ട് മേക്കിം​ഗ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ അനീഷ് ഉപാസന. 

അനീഷ് ഉപാസന തന്നെയാണ് ഫോട്ടോഗ്രഫര്‍. മോഹൻലാൽ കസേരയിൽ വളരെ കാഷ്വല്‍ ലുക്കിൽ ഇരിക്കുന്നതും അനീഷ് വേണ്ടുന്ന നിർദേശങ്ങൾ നൽകുന്നതുമാണ് വീഡിയോ. ‘വിൽ ബി ബാക്ക് എഗൈൻ’ എന്ന കുറിപ്പോടെയാണ് അനീഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കുകളിലാണ് മോഹൻലാൽ ഇപ്പോൾ. ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona