അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഉണ്ണിക്ക് സ്വന്തമായി ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ ഒരു നൃത്തവിദ്യാലയവും ഉണ്ട്. 

ലയാളികളുടെ പ്രിയ താരമാണ് ദിവ്യ ഉണ്ണി. ബാലതാരമായി സിനിമയില്‍ എത്തിയ താരം, ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ആദ്യമായി നായികയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യ 2013 ല്‍ പുറത്തിറങ്ങിയ മുസാഫിര്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലും നൃത്തലോകത്തും വളരെ സജീവമാണ് ദിവ്യ. തന്റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ താരം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നൊരു ചിത്രം ഏറെ വൈറലായിരിക്കുകയാണ്.

മകള്‍ ഐശ്വര്യയോടൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴിതാ മകൾ ഐശ്വര്യയുടെ മടയിൽ ദിവ്യ തലവെച്ച് കിടക്കുന്ന ദിവ്യയെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. സെൻ എനര്‍ജി, മീൻഡ്മൈൻ, മദർഹുഡ് ട്രഷർ, ഗ്രേറ്റ്ഫുള്‍ എന്നീ ഹാഷ് ടാഗുകള്‍ പങ്കുവെച്ചാണ് താരം ചിത്രം പങ്കുവച്ചത്.

ഹൂസ്റ്റണിലാണിൽ എഞ്ചിനീയറാണ് അരുണ്‍. 2002 ലായിരുന്നു അടുത്ത ബന്ധു കൂടിയായ ഡോ. സുധീര്‍ ശേഖറുമായുള്ള ദിവ്യാ ഉണ്ണിയുടെ ആദ്യ വിവാഹം. പിന്നീട് 2017ലാണ് വിവാഹമോചിതയാകുന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഉണ്ണിക്ക് സ്വന്തമായി ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ ഒരു നൃത്തവിദ്യാലയവും ഉണ്ട്. ദിവ്യയുടെയും അരുണിന്‍റെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത് കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു. മീനാക്ഷിക്കും അർജുനും ശേഷം എത്തിയ മകൾക്ക് ഐശ്വര്യ ഉണ്ണി അരുൺ കുമാർ എന്നാണ് പേര് നൽകിയത്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona