വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. 

ലയാളികളുടെ സ്വകാര്യ അഹങ്കാരമായ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. നിരവധി മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച താരങ്ങൾ, തങ്ങളുടെ ജൈത്രയാത്ര തുടർന്നു കൊണ്ടിരിക്കയാണ്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 

ഇരുവരും ഒരുമിച്ച് ദുബായിയില്‍ നിന്നുള്ള ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ഇരുവും ദുബായിയിലേക്ക് കഴിഞ്ഞ ദിവസം പോയിരുന്നു. എന്തായാലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ആഘോഷമാക്കുകയാണ് ആരാധകർ. ചിത്രത്തില്‍ സിമ്പിള്‍ ലുക്കിലെത്തിയ മമ്മൂട്ടിയെയാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ സ്റ്റൈലിഷായാണ് ചടങ്ങിലെത്തിയത്. 

Scroll to load tweet…

വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. 

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona