ഗീതു മോഹൻദാസ്, പൂർണ്ണിമ ഇന്ദ്രജിത്ത് ഉൾപ്പടെ നിരവധിപേർ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. 

ലയാളികളുടെ പ്രിയതാരമാണ് പാർവതി തിരുവോത്ത്. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായ നടി ഒരുപിടി മികച്ച കഥാപാത്രങ്ങളെ ഇതിനോടകം സമ്മാനിച്ചു കഴിഞ്ഞു. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ തന്റെതായ നിലപാടുകൾ കൃത്യമായി തന്നെ പറയുന്ന നടി കൂടിയാണ് പാർവതി. സമൂഹമാധ്യമങ്ങളിൽ സജീവമായതാരം പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

മെഡിറ്റേഷൻ ചെയ്യാൻ ശ്രമിക്കുന്ന വീഡിയോ ആണ് പാർവതി പങ്കുവച്ചത്. ആദ്യമായി മെഡിറ്റേഷന് ശ്രമിക്കുന്ന പലരും അനുഭവിക്കുന്ന പ്രശ്നമാണ് മനസ് മറ്റു വിഷയങ്ങളിലേക്ക് തെന്നി മാറുന്നത്. ഇതിനെയാണ് രസകരമായി രീതിയിൽ താരം അവതരിപ്പിച്ചിരിക്കുന്നത്.

“ശ്രദ്ധവേണമെന്ന് അവർ പറയും, ധ്യാനം ചെയ്യാൻ അവർ പറയും, പക്ഷേ എന്റെ മനസ് എപ്പോഴും”എന്നാണ് പാർവതി കുറിക്കുന്നത്. ഒപ്പം വിവിധ ഭാവത്തിലുള്ള വീഡിയോയും താരം പങ്കുവച്ചു. ഗീതു മോഹൻദാസ്, പൂർണ്ണിമ ഇന്ദ്രജിത്ത് ഉൾപ്പടെ നിരവധിപേർ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. 

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona