നിലത്തിരുന്ന് പരമ്പരാഗത നെയ്ത്തുകാർ നൽകുന്ന പാഠങ്ങൾക്ക് കാതോർത്തു കൊണ്ട് നെയ്യുന്ന പൂർണിമയാണ് സ്റ്റോറിയിൽ ഉള്ളത്. 

ലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നിലവിൽ അഭിനയ രം​ഗത്ത് അത്ര സജീവമല്ലെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ പ്രിയതാരം തന്നെയാണ് പൂർണിമ. അഭിനേത്രിക്ക് പുറമേ പ്രമുഖ ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾ കാത്തിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പൂർണിമ പങ്കുവച്ച ചിത്രങ്ങളും ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയുമാണ് ഏവരുടെയും ശ്രദ്ധനേടുന്നത്. 

നിലത്തിരുന്ന് പരമ്പരാഗത നെയ്ത്തുകാർ നൽകുന്ന പാഠങ്ങൾക്ക് കാതോർത്തു കൊണ്ട് നെയ്യുന്ന പൂർണിമയാണ് സ്റ്റോറിയിൽ ഉള്ളത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തനത് വസ്ത്രമായ ചുങ്കിടി സാരി ധരിച്ചു കൊണ്ടുള്ള ചിത്രം പൂർണ്ണിമ പോസ്റ്റ് ചെയ്തിരുന്നു. അതേ സാരി ധരിച്ചുകൊണ്ടാണ് പൂർണ്ണിമ നെയ്ത്ത് ജോലികൾ അഭ്യസിക്കുന്നത്. പൂർണ്ണിമയെ സഹായിക്കാൻ നെയ്ത്തുകാരുടെ ഒരു സംഘവും ചുറ്റുമുണ്ട്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona